ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം റാഞ്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 307 റണ്‍സിന് പുറത്താവുകയായിരുന്നു. ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് ഷോയിബ് ബഷീര്‍ നടത്തിയത്.
44 ഓവറില്‍ എട്ട് മെയ്ഡന്‍ ഉള്‍പ്പെടെ 119 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2.70 ആണ് താരത്തിന്റെ എക്കോണമി.
ഇന്ത്യന്‍ താരങ്ങളായ യശ്വസി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പടിതാര്‍, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവരുടെ വിക്കറ്റുകളാണ് ബഷീര്‍ നേടിയത്.
YES, BASH! 🙌
A five-fer in just his second Test. An incredible effort in Ranchi 👏
Match Centre: https://t.co/B58xShTQq5
🇮🇳 #INDvENG 🏴 @shoaib_bashir13 pic.twitter.com/XOF7FpOsJX
— England Cricket (@englandcricket) February 25, 2024
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഷോയിബിനെ തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന നേട്ടമാണ് ഇംഗ്ലണ്ട് താരം സ്വന്തമാക്കിയത്.
ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് രെഹാന്‍ അഹമ്മദ് ആണ്. 2022ല്‍ പാകിസ്ഥാനെതിരെയായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.
ബഷീറിന് പുറമേ ടോം ഹാര്‍ട്‌ലി മൂന്ന് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
This test is moving, but who’s on top? #INDvENG
▶️ https://t.co/N9hKxN5o8f pic.twitter.com/YYtIcpkjMb
— ESPNcricinfo (@ESPNcricinfo) February 25, 2024
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ധ്രൂവ് ജുറല്‍ 149 പന്തില്‍ 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും നാല് സിക്‌സുകളും ആണ് ജുറലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. യശ്വസി ജെയ്സ്വാള്‍ 117 പന്തില്‍ 73 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് ജെയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് 120ന് അഞ്ച് എന്ന നിലയിലാണ്. ഇന്ത്യന്‍ ബൗളിങ്ങില്‍ അശ്വിന്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.
Content Highlight: Shoaib Bashir create a record in test