ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ സ്വന്തമാക്കാനും രോഹിത്തിനും സംഘത്തിനും സാധിച്ചു.
𝙒.𝙄.𝙉.𝙉.𝙀.𝙍.𝙎! 🏆
Congratulations #TeamIndia on winning the @IDFCFIRSTBank #INDvENG Test Series 4⃣-1⃣ 👏👏 pic.twitter.com/IK3TjdapYv
— BCCI (@BCCI) March 9, 2024
മത്സരത്തിനിടയുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിന്റെ 46ാം ഓവറില്‍ ആയിരുന്നു സംഭവം നടന്നത്. രവീന്ദ്ര ജഡേജ എറിഞ്ഞ ഓവറില്‍ ബഷീര്‍ പുറത്തായിരുന്നു.
ജഡേജ എറിഞ്ഞ പന്ത് ഓഫ് സ്റ്റംപില്‍ തട്ടുകയായിരുന്നു. എന്നാല്‍ സ്റ്റംപിന് പിന്നില്‍ ധ്രുവ് ജുറല്‍ ക്യാച്ച് എടുത്താണ് അമ്പയര്‍ ഔട്ട് വിളിച്ചതെന്ന് തെറ്റിദ്ധരിച്ച ബഷീര്‍ ഡി.ആര്‍.എസ്സിന് അപ്പീല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ മറുവശത്ത് നിന്ന ജോ റൂട്ട് ഷൊയ്ബിന്റെ ഈ ആംഗ്യം കണ്ട് ചിരിക്കുകയായിരുന്നു.
— Grahman (@Grahman326048) March 9, 2024
മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് ഷൊയ്ബ് ബഷീര്‍ നടത്തിയത്. 46.1 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 173 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ 21ാം വയസില്‍ രണ്ട് തവണ അഞ്ച് വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അവിസ്മരണീയമായ നേട്ടവും ബഷീര്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയപ്പോള്‍ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Shoaib Bashir A interesting incident in test match vs India