ആപ്പിന്റെ ഷെല്ലി ഒബ്രോയ് ദൽഹി മേയറാകും; പത്തുവർഷത്തിനിടയിലെ ആദ്യ വനിതാ മേയർ
ന്യൂദൽഹി: ദൽഹി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയ്ക്ക് വിജയം. പത്തു വർഷത്തിനിടെ ആദ്യമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീ കൂടിയാണ് ഷെല്ലി. നാലാം തവണയാണ് ദൽഹിയിൽ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ മൂന്നുതവണ യോഗംചേർന്നിരുന്നുവെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
250 അംഗ കോർപറേഷനിൽ 134 കൗൺസിലർമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ബി.ജെ.പിക്ക് 105 അംഗങ്ങളും.
സ്വതന്ത്രനായി വിജയിച്ച ഒരാൾ ബി.ജെ.പിയിൽ ചേർന്നതോടെയാണ് അംഗങ്ങൾ 105 ആയത്. കോൺഗ്രസിന് എട്ട് കൗൺസിലർമാരാണുള്ളത്.
Content Highlight: Shelly Oberoi wins mayor election, first women mayor in 10 years
VIDEO