ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സിന് 21 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്തു ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ രണ്ട് അരങ്ങേറ്റ താരങ്ങള്‍ക്കാണ് ലഖ്നൗ അവസരം നല്‍കിയിരിക്കുന്നത്. യുവതാരങ്ങളായ എം. സിദ്ധാര്‍ത്തിനെയും മായങ്ക് യാദവിനെയുമാണ് ലഖ്നൗ ടീമിലുള്‍പ്പെടുത്തിയത്.
സിദ്ധാര്‍ത്ഥ് ഇന്നിങ്സിലെ ആദ്യ ഓവര്‍ എറിഞ്ഞപ്പോള്‍ ഒമ്പതാം ഓവറാണ് പൂരന്‍ യാദവിനെയേല്‍പിച്ചത്.
ഈ ഓവറില്‍ തന്നെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ 2024ലെ ഏറ്റവും വേഗതയേറിയെ ഡെലിവെറിയുടെ റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഓവറിലെ ആറാം പന്തില്‍ 155.2 കിലോമീറ്റര്‍ വേഗതയിലാണ് താരമെറിഞ്ഞത്.
𝐅𝐋𝐀𝐒𝐇 𝐅𝐎𝐑 𝐑𝐄𝐀𝐋! ⚡🥶
The 21-yr-old Mayank Yadav has bowled the fastest delivery of the #IPL2024 🤯
.
.
.
📷: LSG #MayankYadav #LSG #LSGvPBKS #Cricket #IPL2024 #Sportskeeda pic.twitter.com/RlWCQqwmml— Sportskeeda (@Sportskeeda) March 30, 2024
രാജസ്ഥാന്‍ റോയല്‍സിന്റെ നാന്ദ്രേ ബര്‍ഗറിനെ മറികടന്നുകൊണ്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 153 കിലോമീറ്ററായിരുന്നു താരത്തിന്റെ വേഗതയേറിയ പന്ത്. എന്നാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞത് രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബൗളറായ ഷോണ്‍ ടൈറ്റാണ്. ഓസ്‌ട്രേലിയന്‍ പേസര്‍ ഐ.പി.എല്ലിന്റെ മൂന്നും നാലും സീസണിലായിരുന്നു ഉണ്ടായിരുന്നത്. ഐ.പി.എല്ലില്‍ 21 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് താരം നേടിയത്.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ താരം, ടീം, സ്പീഡ്
ഷോണ്‍ ടൈറ്റ് – രാജസ്ഥാന്‍ റോയല്‍സ് – 157.71
ലോക്കി ഫെര്‍ഗൂസന്‍ – കൊല്ഡക്കത്ത നൈറ്റ് റൈഡേഴ്‌സ് – 157.3
ഉമ്രാന്‍ മാലിക്ക് – സണ്‍ റൈസേഴ്‌സ് – ഹൈദരബാദ് – 157
അന്‍രിച്ച് നോട്ട്‌ജെ – ദല്‍ഹി കാപ്പിറ്റല്‍സ് – 156.22
മയങ്ക് യാധവ് – ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സ് – 155.8
Mayank Yadav enters a legendary list! 🥶
.
.
.#MayankYadav #LSGvPBKS #Cricket #IPL2024 #Sportskeeda pic.twitter.com/qurjwizGk9— Sportskeeda (@Sportskeeda) March 30, 2024
മത്സരത്തില്‍ മയങ്ക് മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മയങ്കിന് പുറമെ മുഹസ്സിന്‍ ഖാന്‍ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവുമായി എല്‍.എസ്.ജി അഞ്ചാം സ്ഥാനത്താണ് ഉള്ളത്. എന്നാല്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവുമായി പഞ്ചാബ് ആറാമത് ആണ്.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ഉച്ചയ്ക്ക് 3:30ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസ് ഹൈദരാബാദിനെ നേരിടുമ്പോള്‍ വൈകിട്ട് 7:30ന് ഡല്‍ഹി കാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേരിടും.
Content Highlight: Shaun Tait, the pace bowler of Rajasthan Royals bowled the fastest ball in the history of IPL