ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ നടനും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ബീഹാറിയായ തന്നെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് നടത്തിയത് ബീഹാറില്‍ ദോഷം ചെയ്യുമെന്നും ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ബീഹാര്‍ തെരഞ്ഞെടുപ്പു ഫലത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അമിത് ഷായ്ക്കായിരിക്കും. ദില്ലിയില്‍ തോറ്റത് അരുണ്‍ ജെറ്റ്‌ലിയുടെ തന്ത്രങ്ങള്‍ കാരണമാണ്. ബീഹാറിലും അരുണ്‍ ജെയ്റ്റ്‌ലിയുടെ ഇടപെടലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീഫ് ഉള്‍പ്പെടെയുള്ള വിവാദം അപലപനീയമാണ്. നടന്‍ എന്ന നിലയില്‍ അസഹിഷ്ണുത പ്രകടമാകുന്ന എല്ലാം അപലപനീയമാണ്.
ബി.ജെ.പിയില്‍ അദ്വാനിക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്വാനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തുറന്ന അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടപടിയുണ്ടാവുകയാണെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.