national news
മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച ഒരാള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 12:25 pm
Friday, 24th January 2025, 5:55 pm

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രം ബാധിച്ച് ഒരാള്‍ മരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച 64 വയസുള്ള സ്ത്രീയാണ് മരിച്ചത്.

രോഗബാധിതരായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഞരമ്പുകള്‍ക്ക് ബലഹീനതയുണ്ടാക്കുക, കൈകാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുക, ബ്രെയിനിനെ ബാധിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് സ്ഥിരീകരിച്ച ആളുകളെ ബാധിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ നിലവില്‍ വെന്റിലേറ്ററിലും പത്ത് പേര്‍ ഐ.സി.യുവിലും ചികിത്സയിലാണ്.

updating…

Content Highlight: A person suffering from Gillenbarry syndrome has died in Maharashtra