Advertisement
Kerala News
ഷെയിം മാതൃഭൂമി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന പ്രചരണം തള്ളി പാര്‍വതി തിരുവോത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 11, 07:28 am
Thursday, 11th February 2021, 12:58 pm

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ടിക്കറ്റില്‍ മത്സരിക്കാന്‍ താന്‍ ഒരുങ്ങുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് നടി പാര്‍വതി തിരുവോത്ത്.
അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്ത നല്‍കിയ മാതൃഭൂമിയെ ഓര്‍ത്ത് ലജ്ജിക്കുന്നെന്നും പാര്‍വതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. തെറ്റായ വാര്‍ത്ത തിരുത്തണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടു.

പാര്‍വതി തിരുവോത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ.എമ്മിനകത്ത് നീക്കം നടക്കുന്നുവെന്ന് ഫെബ്രുവരി 11ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലും ഇംഗ്ലീഷ് മാതൃഭൂമിയിലും വാര്‍ത്ത ഉണ്ടായിരുന്നു. ഇംഗ്ലീഷ് മാതൃഭൂമി നല്‍കിയ വാര്‍ത്തയുടെ ലിങ്ക് ഉള്‍പ്പെടെയാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Shame Mathrubhumi on such baseless and misleading articles; ParvathyThiruvothu against Mathrubhumi