മത്സരത്തില്‍ ലാഹോറിന്റെ ബൗളിങ്ങില്‍ നായകന്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റുകള്‍ മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുനല്‍കിയാണ് താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ലാഹോര്‍ നായകന്‍ സ്വന്തമാക്കി.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 100 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് ഷഹീന്‍ സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഹസ്സന്‍ അലിയും വഹാബ് റിയാസുമായിരുന്നു. ഹസന്‍ അലി 70 മത്സരങ്ങളില്‍ നിന്ന് 117 വിക്കറ്റുകളും മഹാബ റിയാസ് 88 മത്സരങ്ങളില്‍ നിന്നും 113 വിക്കറ്റുകളും സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നേടിയ ഇസ്‌ലമാബാദ് ലാഹോറിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് ആണ് നേടിയത്.
ലാഹോര്‍ ബാറ്റിങ്ങില്‍ റാസി വാന്‍ ഡെര്‍ ഡസ്സന്‍ 44 പന്തില്‍ 64 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു വീതം സിക്‌സുകളും ഫോറുകളുമാണ് വാന്‍ ഡെറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
നായകന്‍ ഷഹീന്‍ അഫ്രീദി 14 പന്തില്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. നാല് പടുകൂറ്റന്‍ സിക്‌സുകളാണ് ലാഹോര്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇസ്‌ലമാബാദ് 18.5 ഓവറില്‍ 145 റണ്‍സിന് പുറത്താക്കുകയായിരുന്നു.
ലാഹോര്‍ ബൗളിങ്ങില്‍ സമാന്‍ ഖാന്‍ നാല് വിക്കറ്റും ശഹീം അപ്രീതി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ലാഹോര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Shaheen Afridi create a new history in PSL