ജവാനില്‍ നയന്‍താരയുടെ കഥാപാത്രത്തിന് കൂടുതല്‍ സ്‌ക്രീന്‍ ടൈം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഷാരൂഖ് ഖാന്‍. കഥ പ്ലാന്‍ ചെയ്തപ്പോള്‍ അവരുടെ ഭാഗത്തിന് കൂടുതല്‍ സമയം കണ്ടെത്താനായില്ലെന്നും അവരുടെ സിംഗിള്‍ മദര്‍ പാര്‍ട്ട് അതിശയകരമാണെന്നും ഷാരൂഖ് പറഞ്ഞു.
നയന്‍താരയുടെ സിംഗിള്‍ മദര്‍ കഥാപാത്രത്തെ പ്രശംസിച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
‘നര്‍മദയുടെ സിംഗിള്‍ മദര്‍ വളരെ മനോഹരമായിരുന്നു. നിര്‍ഭാഗ്യവശാല്‍ പ്ലാന്‍ ചെയ്ത് വന്നപ്പോള്‍ അവരുടെ ഭാഗത്തിന് കൂടുതല്‍ സമയം കണ്ടെത്താനായില്ല. എങ്കിലും ആ ഭാഗം അതിശയകരമായിരുന്നു,’ ഷാരൂഖ് കുറിച്ചു.
ജവാന്‍ സിനിമയില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞതില്‍ നയന്‍താരക്ക് അതൃപ്തി ഉണ്ടെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാര്‍ത്തകള്‍ക്കിടയില് സംവിധായകന്‍ അറ്റ്‌ലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നയന്‍താര പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടിയിരുന്നു. ‘പിറന്നാള്‍ ആശംസകള്‍ ആറ്റ്‌ലീ, നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു,’ എന്നാണ് ഷൂട്ടിനിടയില്‍ അറ്റ്‌ലിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര കുറിച്ചത്.
അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്ന ജവാന്‍ ഇതുവരെ 937 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം ഉടന്‍ തന്നെ ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. ഹിന്ദി സിനിമയിലെ സര്‍വകാല റെക്കോഡിലേക്കാണ് ചിത്രം കുതിക്കുന്നത്.
I also felt that the story of Narmada as a single mom was amazing. Unfortunately in the scheme of things couldn’t find more screen time but as is was also wonderful. #Jawan https://t.co/QStZVAOMxC
— Shah Rukh Khan (@iamsrk) September 22, 2023
ഷാരൂഖിനേയും നയന്‍താരയേയും കൂടാതെ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, ലെഫര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു. ജവാനില്‍ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.
Content Highlight: Shah Rukh Khan says it’s unfortunate that Nayanthara’s character didn’t get more screen time in Jawaan