' ഇവള്‍ അച്ഛനെക്കാള്‍ ഉയരെ പറക്കും'; മകളെ കുറിച്ച് ശബാന അസ്മിയുടെ ട്വീറ്റിന് ഷാരൂഖ് ഖാന്റെ മറുപടി
Daily News
' ഇവള്‍ അച്ഛനെക്കാള്‍ ഉയരെ പറക്കും'; മകളെ കുറിച്ച് ശബാന അസ്മിയുടെ ട്വീറ്റിന് ഷാരൂഖ് ഖാന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th May 2017, 10:20 am

മുംബൈ: മകളെ കുറിച്ചുള്ള ബോളിവുഡ് പഴയകാല താരം ശബാന അസ്മിയുടെ ട്വീറ്റിന് മറുപടിയുമായി ഷാരൂഖ് ഖാന്‍. സുഹാന ഖാന്‍ തീര്‍ച്ചയായും ഒരു വലിയ നടിയാകുമെന്നായിരുന്നു 66 വയസ്സുള്ള ശബാന അസ്മിയുടെ ട്വീറ്റ്. ഇതിന് റീ ട്വീറ്റുമായാണ് താരം രംഗത്ത് വന്നത്.

“എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളു. തീര്‍ച്ചയായും സുഹാന ഖാന്‍ ഒരു മികച്ച നടിയായിത്തീരും. അവള്‍ അഭിനയിച്ച ഒരു ചെറിയ വീഡിയോ കണ്ടു, അഭിനയം അത്ഭുതപ്പെടുത്തുന്നതാണ്.” എന്നായിരുന്നു ശബാന അസ്മിയുടെ ട്വീറ്റ്.

നിങ്ങളുടെ വാക്കുകള്‍ ഈ ചെറിയ നടിക്ക് വലിയ ആത്മ വിശ്വാസം നല്‍കും. ഷാരൂഖിന്റെ വാത്സല്യം നിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

സുഹാന ഖാന്‍ അഭിനയിച്ച സ്‌കൂള്‍ നാടകം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയതിനെ തുടര്‍ന്നാണ് ശബാന അസ്മിയുടെ ട്വീറ്റ്. ബോളിവുഡിന്റെ കിംഗ് ഖാന്റെ മകള്‍ എന്ന നിലയില്‍ നേരത്തെ തന്നെ പ്രശസ്തയായ സുഹാനയുടെ വീഡിയോ കൂടി പുറത്തു വന്നതോടെ ഭാവിതാരത്തിന് ആരാധകര്‍ കൂടിയിരിക്കുകയാണ്.


Also Read:‘ജെഴ്‌സി നമ്പര്‍ 555’; മന്ത്രവാദമോ ലക്കി നമ്പറോ അതോ കാമുകിയുടെ ഫോണ്‍ നമ്പറോ?; ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി വാഷിംഗ്ടണ്‍ സുന്ദര്‍


കഴിഞ്ഞ ദിവസം സുഹാനയുടേയും കുഞ്ഞനിയന്‍ അബ്‌റാമിന്റേയും ചിത്രം ഷാരൂഖിന്‍ ഭാര്യ ഗൗരി ഖാന്‍ സോഷ്യല്‍ മീഡീയയില്‍ പങ്കു വച്ചിരുന്നു. ഇതിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.