ജയ്പൂര്‍: രാജസ്ഥാനിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി എസ്.എഫ്.ഐ. വോട്ടെണ്ണല്‍ തുടര്‍ന്നുകൊണ്ടിരിക്കെ 20 ഓളം കോളേജുകളില്‍ എസ്.എഫ്.ഐ വിജയിച്ചു. അതേസമയം എ.ബി.വി.പിയ്ക്ക് മിക്കയിടത്തും അടിതെറ്റി.
രാജസ്ഥാന്‍ സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.എഫ്.ഐ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വിനോദ് ജഖാര്‍ വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു. ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും സ്വതന്ത്രരാണ് ജയിച്ചത്.
ടോങ്ക് ഗവണ്‍മെന്റ് കോളേജില്‍ നാല് സീറ്റുകളില്‍ മൂന്ന് സീറ്റിലും എന്‍.എസ്.യു.ഐ ജയിച്ചു.
സ്വാമി വിവേകാനന്ദ പി.ജി കോളേജ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോളേജ്, എം.ഡി കോളേജ് (പ്രസിഡന്റ് സ്ഥാനം), ശ്രീ പരശുറാം കോളേജ്, കൃഷ്ണ പ്രണാമി കോളേജ്, ബാല്‍ വികാസ് കോളേജ്, ശ്രീ രാംനാരയാണ്‍ ദിക്ഷിത് കോളേജ്, മരുദാര്‍ മഹാവിദ്യാലയ (എല്ലാ സീറ്റിലും ജയം), സരസ്വതി ഗേള്‍സ് കോളേജ്, ഷഹിദ് ഭഗത് സിംഗ് പി.ജി കോളേജ്, ഗവ. കോളേജ് നോഹര്‍ ( എല്ലാ സീറ്റിലും ജയം), ഗവ. കോളേജ് അനുപാര്‍ഗ് (പ്രസിഡന്റ് സ്ഥാനം), സേത് ആര്‍.എന്‍ ഗവ. കോളേജ് ( എല്ലാ സീറ്റിലും ജയം), ഗവ. കോളേജ് സികാര്‍, ശ്രീ രാധേശ്യാം ഗവ. കോളേജ് (പ്രസിഡന്റ് സ്ഥാനം), ഗവ. കോമേഴ്‌സ് കോളേജ് സികാര്‍ (പ്രസിഡന്റ് സ്ഥാനം), ജൈനരായന്‍ മോഹന്‍ലാല്‍ പുരോഹിത് ഗവ. കോളേജ് (പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി), നെഹ്രു മെമ്മോറിയല്‍ കോളേജ് (പ്രസിഡന്റ്), കംലാ നെഹ്രു കോളേജ് (ജോ.സെക്രട്ടറി) എന്നീ കോളേജുകളിലാണ് എസ്.എഫ്.ഐ വിജയം സ്വന്തമാക്കിയത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അതീവ ശ്രദ്ധയോടെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ നോക്കിക്കാണുന്നത്.
WATCH THIS VIDEO: