സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് വിജയ്. കരിയറില്‍ നേരിട്ട തിരിച്ചടികളില്‍ തളരാതെ മുന്നോട്ട് കുതിച്ച താരത്തിന്റെ ഉയര്‍ച്ച എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. തമിഴില്‍ ഏറ്റവുമധികം പ്രതിഫലം നേടുന്ന താരമായി വളര്‍ന്ന വിജയ്ക്ക് ലഭിക്കുന്ന ആരാധക പിന്തുണ എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്.
കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. കമ്മിറ്റ് ചെയ്ത രണ്ട് സിനിമകള്‍ക്ക് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുമെന്ന് വിജയ് അറിയിച്ചു. തമിഴക വെട്രി കഴകം (ടി.വി.കെ) എന്നാണ് വിജയ് തന്റെ രാഷ്ട്രീയപാര്‍ട്ടിക്ക് നല്‍കിയ പേര്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ടി.വി.കെയുടെ പ്രധാന ലക്ഷ്യം.
ഇപ്പോഴിതാ വിജയ്‌യുടെ പുതിയ ആഹ്വാനമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാവിഷയം. ആരാധകരെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട പുതിയ വീഡിയോയില്‍ ആരാധകരെ തന്റെ പാര്‍ട്ടിയുടെ വിര്‍ച്വല്‍ പോരാളികളെന്ന് വിജയ് വീഡിയോയില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ഇനിമുതല്‍ നിങ്ങള്‍ എന്റെ ആരാധകര്‍ മാത്രമല്ലെന്നും ടി.വികെയുടെ വിര്‍ച്വല്‍ പോരാളികള്‍ കൂടിയാണെന്നും വിജയ് പറഞ്ഞു.
പാര്‍ട്ടിയുടെ വിര്‍ച്വല്‍ വാരിയേഴ്‌സ് എന്നാണ് നിങ്ങളെ വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നും വിജയ് പറയുന്നു. നമ്മുടെ സോഷ്യല്‍ മീഡിയ പടയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സൈബര്‍ ടീമെന്ന് പലരും പറയാറുണ്ടെന്നും അത് ശരിയാണെന്ന് തനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. തന്നെ സംബന്ധിച്ച് എല്ലാ ആരാധകരും പാര്‍ട്ടിയുടെ വിര്‍ച്വല്‍ പോരാളികളാണെന്നും വിജയ് പറഞ്ഞു.
പാര്‍ട്ടിയുടെ ഐ.ടി. സെല്‍ നല്ല ഡിഗ്നിറ്റിയോടെയും ഡീസന്റായും പെരുമാറുന്നുവെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. അത് മനസില്‍ വെച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും അധികം വൈകാതെ നിങ്ങളെയെല്ലാം നേരില്‍ കാണാന്‍ താന്‍ വരുമെന്നും വിജയ് പറഞ്ഞു.
‘നമ്മുടെ ഈ സോഷ്യല്‍ മീഡിയ പടയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സൈബര്‍ പടയെന്ന് പലരും പറയുന്നുണ്ട്. അത് നമ്മള്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നതാണ് അതിലെ ഭംഗി. എനിക്കും പലപ്പോഴായി അങ്ങനെ തോന്നാറുണ്ട്. ഇനി മുതല്‍ നിങ്ങള്‍ എന്റെ സോഷ്യല്‍ മീഡിയ ഫാന്‍സ് മാത്രമല്ല, ടി.വി.കെയുടെ വിര്‍ച്വല്‍ വാരിയേഴ്‌സ് കൂടിയാണ്.
#votefortvk#mudhalvarvijay #ThalapathyVijay𓃵pic.twitter.com/KTJrnw9APa
— Lokesh Kumar (@lokydevil) April 19, 2025
നിങ്ങളെ അങ്ങനെ വിളിക്കാനാണ് എനിക്ക് ഇഷ്ടം. അത് നിങ്ങള്‍ക്കും ഇഷ്ടമായെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ ഐ.ടി. സെല്‍ എന്ന് പറഞ്ഞാല്‍ ഡീസന്റായും ഡിഗ്നിഫൈഡായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണം. അത് മനസില്‍ വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുക. അധികം വൈകാതെ ഞാന്‍ നിങ്ങളെ കാണാന്‍ ഞാന്‍ വരുന്നതായിരിക്കും,’ വിജയ് പറയുന്നു.
Content Highlight: Vijay calling his cyber fans as Virtual Warriors of TVK