IPL
'27 കോടിക്ക് വാഴ വാങ്ങിയെന്ന് ആ പാവം ഗോയങ്കേ കരുതിക്കോളും', 'എന്റെ വാവേനെക്കൊണ്ട് ഇതിനൊന്നും പറ്റൂല'; തോല്‍വിക്ക് പിന്നാലെ ട്രോളില്‍ നിറഞ്ഞ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 19, 03:33 pm
Saturday, 19th April 2025, 9:03 pm

സൂപ്പര്‍ സാറ്റര്‍ഡേയിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ ജയന്റ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിലുടനീളം മികച്ച ഫോം കണ്ടെത്താന്‍ സാധിക്കാതെ ഉഴറുന്ന ലഖ്‌നൗ നായകന്‍ റിഷബ് പന്ത് രാജസ്ഥാനെതിരെയും പരാജയപ്പെട്ടു. ഗോള്‍ഡന്‍ ഡക്കില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഒമ്പത് പന്ത് നേരിട്ട് മൂന്ന് റണ്‍സ് മാത്രം നേടിയാണ് പന്ത് പുറത്തായത്.

വാനിന്ദു ഹസരങ്കയുടെ പന്തില്‍ പതിവ് ശൈലിയുള്ള ഇന്നോവേറ്റീവ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്റെ കൈകളിലൊതുങ്ങുകയായിരുന്നു.

ഈ സീസണില്‍ പന്തിന്റെ നാലാം സിംഗിള്‍ ഡിജിറ്റ് സ്‌കോറാണിത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയൊഴിച്ചാല്‍ റിഷബ് പന്തിന് ഈ സീസണില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അര്‍ധ സെഞ്ച്വറിയാകട്ടെ മികച്ച സ്‌ട്രൈക്ക് റേറ്റിലുള്ളതുമായിരുന്നില്ല.

0 (6), 15 (15), 2, (5), 2 (6), 21 (18), 63 (49), 3 (9) എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. ഇതുവരെ 108 പന്ത് നേരിട്ട താരം 106 റണ്‍സാണ് നേടിയത്. 17.77 ശരാശരിയും 98.14 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

രാജസ്ഥാനെതിരെയും ഫ്‌ളോപ്പായതിന് പിന്നാലെ റിഷബ് പന്തിനെതിരെ സോഷ്യല്‍ മീഡിയില്‍ ട്രോളുകള്‍ ഉയരുകയാണ്. ‘എന്റെ വാവയെക്കൊണ്ട് ഇതിനൊന്നും പറ്റില്ല’, ’27 കോടിക്ക് വാഴ വാങ്ങിയെന്ന് കരുതിക്കോളാം’ എന്നെല്ലാം ഗോയങ്കേ പറയുന്നതുപോലെയുള്ള ട്രോളുകളും നിരവധിയാണ്.

 

 

അതേസമയം, ടോസ് നേടി ബാറ്റിങ് തുടരുന്ന ലഖ്‌നൗ 15 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ്. 43 പന്തില്‍ 66 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 24 പന്തില്‍ 32 റണ്‍സുമായി ആയുഷ് ബദോണിയുമാണ് ക്രീസില്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ശുഭം ദുബെ. നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

 

Content Highlight: IPL 2025: RR vs LSG: Trolls against Rishabh Pant