Advertisement
World News
ലൈംഗികാരോപണം; ബ്രിട്ടീഷ് രാജകുമാരനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 11, 04:11 am
Wednesday, 11th August 2021, 9:41 am

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് രാജകുമാരനായ ആന്‍ഡ്രൂവിനെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നല്‍കി യുവതി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു.

വ്യവസായിയും ഇത്തരം ലൈംഗികാരോപണ കേസുകളില്‍ ഒരുപാട് തവണ പ്രതിയുമായ ജെഫ്രി എപ്‌സ്‌റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും ഇവര്‍ക്കെതിരെ മാന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

എന്നാല്‍ രാജകുമാരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്തകള്‍ നിഷേധിച്ചു. 2019ല്‍ ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലും ആന്‍ഡ്രൂ ഈ ആരോപണം നിഷേധിച്ചിരുന്നു. ബ്രിട്ടീഷ് രാജ്ഞി ക്വീന്‍ എലിസബത്തിന്റെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ.

പരാതി നല്‍കിയ യുവതി  ആന്‍ഡ്രൂ തന്നെ പലയിടത്തും വെച്ച് ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും തന്റെ പരാതിയില്‍ പറയുന്നു. മുന്‍പും ഇത്തരത്തില്‍ ഒരുപാട് തവണ ലൈംഗികാരോപണ പരാതികള്‍ നേരിട്ട വ്യക്തിയാണ് ജെഫ്രി എപ്‌സ്‌റ്റൈന്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഉന്നതരാണ്  ജെഫ്രിയുടെ സുഹൃദ്വലയത്തിലുണ്ടായിരുന്നത്. 2019ല്‍  വിചാരണയില്‍ കഴിയവെ ജയിലില്‍ വെച്ച് ജെഫ്രി മരണപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Sexual harassment; Case against the British Prince