തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസ് കയറി മരിച്ചു
Kerala News
തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസ് കയറി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2025, 5:34 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ചു. മടവൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കൃഷ്‌ണേന്ദുവാണ് മരിച്ചത്.

കുട്ടിയുടെ വീടിന് മുമ്പില്‍ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ പുറകിലുള്ള ടയര്‍ കയറിയാണ് അപകടമുണ്ടായത്. ബസിറങ്ങി നടക്കുന്നതിനിടെ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. പിന്നാലെ ബസ് കയറിയിറങ്ങുകയായിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

updating…

Content Highlight: 4th class student died after riding a bus in Thiruvananthapuram