Kerala Flood
[Video] ക്യാംപിലേക്ക് വരുന്ന സാധങ്ങള്‍ മുഴുവന്‍ സേവാഭാരതി പിടിച്ച് വെച്ച് തങ്ങളുടേതെന്ന് പറഞ്ഞ് വിതരണം ചെയ്യുന്നുവെന്ന് നാട്ടുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 21, 12:44 pm
Tuesday, 21st August 2018, 6:14 pm

തിരുവന്‍വണ്ടൂര്‍: ദുരിതാശ്വാസ ക്യാംപിലേക്ക് വരുന്ന വസ്തുക്കള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് സേവാഭാരതി പ്രവര്‍ത്തകര്‍ കൈക്കലാക്കി വിതരണം ചെയ്യുന്നുവെന്ന് തിരുവന്‍വണ്ടൂര്‍ പ്രദേശവാസികള്‍.

സേവാഭാരതി എന്ന സംഘടനയുടെ കെയര്‍ ഓഫിലാണ് സാധനങ്ങള്‍ എത്തുന്നത് എന്ന് പറഞ്ഞ് കൊണ്ട് പ്രവര്‍ത്തകര്‍ സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നുവെന്നും, പിന്നീട് തങ്ങളുടേത് എന്ന അവകാശവാദത്തോടെ രാഷ്ട്രീയക്കൊടി സഹിതം വീടുകളില്‍ വിതരണം നടത്തുന്നു എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.


ALSO READ: “നിങ്ങടെ വര്‍ഗീയതയുടെ വിത്ത് പാകാന്‍ ഇടം തരാത്ത മണ്ണിനോട് പകവീട്ടിക്കൊണ്ടിരിക്കണം”; “കേരള മോഡല്‍ നിങ്ങള്‍ കാണാന്‍ കിടക്കുന്നതെയുള്ളൂ”; വിദേശ സഹായം നിരാകരിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധം


വസ്തുക്കള്‍ ട്രസ്റ്റിന്റേയും, വ്യക്തികളുടേയും പേരില്‍ എത്തുന്നതാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

ആളുകളെ രക്ഷപ്പെടുത്താന്‍ ഒരു വ്യക്തി നല്‍കിയ വള്ളം സംഘം കൈക്കലാക്കിയെന്നും, അവരുടെ അനുഭാവികളെ മാത്രം രക്ഷപ്പെടുത്തി എന്നും നാട്ടുകാര്‍ പരാതി പറയുന്നുണ്ട്.



ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള തല്പര കക്ഷികളുടെ ശ്രമം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.