ചെന്നൈ: ഹിന്ദു സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവും എം.പിയുമായി തൊല്‍ തിരുമാവളവനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കെതിരായി തൊല്‍ തിരുമാവളവന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി. വേല്‍മുരുകന്‍ ഇയാള്‍ക്കെതിരായ കേസ് റദ്ദാക്കിയത്.
വിഷയം വിശദമായി പരിശോധിച്ചപ്പോള്‍ എം.പി പരാമര്‍ശിച്ചത് മനുസ്മൃതിയെ കുറിച്ചാണെന്ന് വ്യക്തമായെന്നും അതിനാല്‍ ഹരജിക്കാരനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഐ.പി.സി പ്രകാരവും വിവരസാങ്കേതിക നിയമ പ്രകാരവും നിലനില്‍ക്കില്ലെന്നും കോടതി പരാമര്‍ശിച്ചു.
ഹരജിക്കാരനെതിരെ പരാതിയില്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയതായും സൗമ്യതയുള്ള ഭാഷയില്‍ മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും മനുസ്മൃതിയില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് കോടതി കണ്ടെത്തിയതായും ഉത്തരവില്‍ പറയുന്നു.
പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളൊന്നും രേഖകളില്‍ നിന്നും വ്യക്തമാവുന്നില്ലെന്നും ഹരജിക്കാരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വസ്തുതകളൊന്നും തന്നെ ഇല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഹരജിക്കാരന്‍ വിദ്വേഷ പ്രസംഗം നടത്താന്‍ ഉദ്ദേശിച്ചതായി തോന്നുന്നില്ലെന്നും പ്രസംഗം ആരെയും ബാധിക്കുന്നില്ലെന്നും അദ്ദേഹം പൊതുവായ ഭാഷയിലാണ് പ്രസംഗിച്ചതെന്നുമാണ് ജഡ്ജി പറഞ്ഞത്.
ഇക്കാരണങ്ങളാല്‍ ജില്ലാ മുന്‍സിഫ് കം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധുര ജില്ല, പേരയ്യൂരില്‍ നിന്നും സമര്‍പ്പിച്ച സ്വകാര്യ പരാതി റദ്ദാക്കുന്നെന്നും കോടതി പറയുകയുണ്ടായി.
2020ല്‍ നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലായിരുന്നു തൊല്‍ തിരുമാവളവന്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. എം.പിയുടെ പ്രസംഗം യൂട്യൂബ് ചാനലിലൂടെ ടെലികാസ്റ്റ് ചെയ്തുവെന്നും ഇത് വിദ്വേഷത്തിന് തുല്യമാണെന്നുമാണ് പരാതി.
hate speech against Hindu women; The Madras High Court quashed the complaint against Thol Tirumavalava