Kerala News
സീരിയല്‍ നടന്‍ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 25, 03:32 pm
Sunday, 25th April 2021, 9:02 pm

തൃശൂര്‍; സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂരിലെ സ്വരാജ് റൗണ്ടിന് സമീപത്താണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തിയത്.

നിറുത്തിയിട്ട കാറില്‍ ഒരാള്‍ തളര്‍ന്നിരിക്കുന്ന നിലയില്‍ കണ്ട് അന്വേഷിച്ചെത്തിയ പ്രദേശവാസികളില്‍ ചിലര്‍ ആദിത്യനെ തിരിച്ചറിഞ്ഞു. ഇവര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ആദിത്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

ആദിത്യന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നടി അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിരുന്നു.