ഒരു സെന്‍കുമാറിനേയും ബാബുവിനേയും കാണിച്ചാല്‍ പിന്നാക്കക്കാരുടെ പ്രാതിനിധ്യമാകുമെന്നാണോ കരുതിയത്; അയ്യപ്പസംഗമം സവര്‍ണ്ണ കൂട്ടായ്മയെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി
Kerala News
ഒരു സെന്‍കുമാറിനേയും ബാബുവിനേയും കാണിച്ചാല്‍ പിന്നാക്കക്കാരുടെ പ്രാതിനിധ്യമാകുമെന്നാണോ കരുതിയത്; അയ്യപ്പസംഗമം സവര്‍ണ്ണ കൂട്ടായ്മയെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd January 2019, 12:36 pm

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഞായറാഴ്ച നടന്ന അയ്യപ്പസംഗമം സവര്‍ണ്ണരുടെ കൂട്ടായ്മയെന്ന് ആവര്‍ത്തിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

“ആ സംഗമത്തില്‍ സംസാരിച്ചവരെല്ലാം ഹിന്ദുക്കളുടെ ഐക്യത്തെക്കുറിച്ചാണ് പറഞ്ഞത്. ഞങ്ങളെയെല്ലാം ഹിന്ദുക്കളായി കണക്കാക്കിയിട്ടുണ്ടോ. പട്ടികജാതിക്കാരെ ഹിന്ദുക്കളായി കണക്കാക്കായിട്ടുണ്ടോ”

ALSO READ: ശബരിമല സമരം; ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല; യു.ഡി.എഫിനെ കാത്തിരിക്കുന്നത് സര്‍വനാശമെന്നും വെള്ളാപ്പള്ളി

ഒരു സെന്‍കുമാറിനെ കാണിച്ച് ഈഴവന്റെ എല്ലാ പ്രാതിനിധ്യവും ആയെന്നും ബാബുവിനെ കാണിച്ച് പട്ടികജാതിക്കാരന്റെ പ്രാതിധ്യവും ആയെന്നമുള്ള കൗശല ബുദ്ധി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പസംഗമത്തിന് ലക്ഷ്യം രാഷ്ട്രീയം തന്നെയായിരുന്നുവെന്നും പോകാതിരുന്ന തന്റെ തീരുമാനം ശരിയായെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്ത്രീകള്‍ മലയില്‍ കയറിയതിന് പിന്നില്‍ സര്‍ക്കാരാണെന്ന വാദത്തിന് കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: