Entertainment
ആ മലയാള നടനെ മറന്ന് നാച്ചുറല്‍ ആക്ടിങ് എന്ന വാക്കുപോലും ഉപയോഗിക്കാന്‍ കഴിയില്ല; അദ്ദേഹത്തിന്റേത് അഭിനയമാണെന്ന് മനസിലാകില്ല: സെല്‍വരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 02:24 am
Saturday, 5th April 2025, 7:54 am

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Mohanlal expresses regret over Empuran controversies

മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ സെല്‍വ രാഘവന്‍. അഭിനയമാണെന്ന് കാണുന്ന ആളുകള്‍ക്ക് ഒരു ശതമാനം പോലും മനസിലാകാത്തതാണ് നാച്ചുറല്‍ ആക്ടിങ് എന്ന് സെല്‍വരാഘവന്‍ പറയുന്നു. അതാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്നും അദ്ദേഹത്തെ കുറിച്ച് പറയാതെ നാച്ചുറല്‍ ആക്ടിങ് എന്ന വാക്കുപോലും പ്രയോഗിക്കാന്‍ കഴിയില്ലെന്നും സെല്‍വരാഘവന്‍ പറഞ്ഞു.

അയാള്‍ നന്നായി അഭിനയിക്കുന്നു എന്നൊരാള്‍ പോലും പറയാന്‍ പാടില്ല. അഭിനയമാണെന്ന് തോന്നാനെ പാടില്ല – സെല്‍വരാഘവന്‍

ചെറിയ ഡീറ്റെയില്‍സ് പോലും മോഹന്‍ലാല്‍ അഭിനയത്തില്‍ കൊണ്ടുവരുമെന്നും മോഹന്‍ലാലാണ് യഥാര്‍ത്ഥ നാച്ചുറല്‍ ആക്ടറെന്നും അയാള്‍ നന്നായി അഭിനയിക്കുന്നു എന്നൊരാള്‍ പോലും പറയാന്‍ പാടില്ലെന്നും സെല്‍വരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിനയമാണെന്ന് അറിയാത്തതാണ് നാച്ചുറല്‍ ആക്ടിങ്. അഭിനയമാണെന്ന് ഒരു ശതമാനം പോലും കണ്ടിരിക്കുന്ന ആളിന് മനസിലാക്കരുത്. അതാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. അദ്ദേഹത്തെ മറന്നിട്ട് നമുക്ക് നാച്ചുറല്‍ ആക്ടിങ് എന്ന വാക്കുപോലും പ്രയോഗിക്കാന്‍ കഴിയില്ല.

അദ്ദേഹത്തെ മറന്നിട്ട് നമുക്ക് നാച്ചുറല്‍ ആക്ടിങ് എന്ന വാക്കുപോലും പ്രയോഗിക്കാന്‍ കഴിയില്ല

ഓരോ ചെറിയ ഡീറ്റെയില്‍സ് പോലും അദ്ദേഹം ശ്രദ്ധിച്ച് അത് അഭിനയത്തില്‍ കൊണ്ടുവരും. അദ്ദേഹമാണ് യഥാര്‍ത്ഥ നാച്ചുറല്‍ ആക്ടര്‍. നാച്ചുറല്‍ ആക്റ്റിങ്ങാണ് ഒരു അഭിനേതാവിന്റെ വിജയം. അയാള്‍ നന്നായി അഭിനയിക്കുന്നു എന്നൊരാള്‍ പോലും പറയാന്‍ പാടില്ല. അഭിനയമാണെന്ന് തോന്നാനെ പാടില്ല,’ സെല്‍വരാഘവന്‍ പറയുന്നു.

Content Highlight: Selvaraghavan Talks About Mohanlal