ദേശീയ പൗരത്വ നിയമം: പ്രതിഷേധം കനക്കുന്നു; ജനുവരി ഒന്നുവരെ ഗുജറാത്തില്‍ സെക്ഷന്‍ 144
CAA Protest
ദേശീയ പൗരത്വ നിയമം: പ്രതിഷേധം കനക്കുന്നു; ജനുവരി ഒന്നുവരെ ഗുജറാത്തില്‍ സെക്ഷന്‍ 144
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2019, 11:58 pm

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന

പ്രതിഷേധം കണക്കിലെടുത്താണ് 144 ചുമത്തിയിരിക്കുന്നത്. 2020 ജനുവരി ഒന്നുവരെയാണ് നിരോധനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കലാപം, ആക്രമണം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഗുജറാത്ത് പോലീസ് 3,022 പേര്‍ക്കെതിരെ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദേശീയ പൗരത്വ നിയമത്തിനെതിരെ വ്യാഴാഴ്ച നിരവധി പേര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു ഇതേത്തുടര്‍ന്നാണ് പടി. അതേസമയം, പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് അഹമ്മദാബാദില്‍ 59 ഓളം പേരെ കസ്റ്റഡിയിലെടുത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ ഉണ്ടായ അക്രമത്തില്‍ ആറ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു.