എസ്.ബി.ഐ ഇടപാടുകള്‍ക്കുള്ള പുതിയ സര്‍വ്വീസ് ചാര്‍ജ് ഇന്നു മുതല്‍: ചാര്‍ജുകള്‍ ഇങ്ങനെ
Big Buy
എസ്.ബി.ഐ ഇടപാടുകള്‍ക്കുള്ള പുതിയ സര്‍വ്വീസ് ചാര്‍ജ് ഇന്നു മുതല്‍: ചാര്‍ജുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st June 2017, 10:02 am

ന്യൂദല്‍ഹി: എസ്.ബി.ഐയുടെ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും. “എസ്.ബി.ഐ ബഡ്ഡി” എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് എ.ടി.എം വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് എസ്.ബി.ഐ ഏര്‍പ്പെടുത്തിയ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് ഇന്നു മുതല്‍ നിലവില്‍ വരും. മൊബൈല്‍ വാലറ്റ് ആപ്പ് വഴി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ 25രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്ന് എസ്.ബി.ഐ അറിയിച്ചു.

സാധാരണയായ സേവിങ് അക്കൗണ്ട്‌സുകളില്‍ എ.ടി.എം ഇടപാടുകളില്‍ എട്ടെണ്ണം സൗജന്യമായിരിക്കും. (അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നിന്നും മൂന്നെണ്ണം മറ്റ് എ.ടി.എമ്മുകളില്‍ നിന്നും).


Also Read: ‘അവസര വാദമേ നിന്റെ പേരോ അര്‍ണബ്’; അര്‍ണബിനെ തിരിഞ്ഞു കൊത്തി പഴയ നിലപാടുകള്‍; ഇരട്ടത്താപ്പിന്റെ മുഖം തുറന്നു കാട്ടുന്ന വീഡിയോ വൈറലാകുന്നു


മാസം നാല് എ.ടി.എമ്മുകള്‍ സൗജന്യം എന്നത് ബേസിക് സേവിങ് ബാങ്ക്‌സ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കാണ് ബാധമാകുകയെന്നും എസ്.ബി.ഐ വിശദീകരിക്കുന്നു. ബേസിക് സേവിങ്‌സ് അക്കൗണ്ടുകള്‍ എന്നത് സമൂഹത്തിലെ സാധാരണക്കാരില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത്തരം അക്കൗണ്ടുകള്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുണ്ടാവില്ല. ഈ അക്കൗണ്ടുള്ളവര്‍ക്ക് മറ്റ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ യോഗ്യതയുണ്ടാവില്ലെന്നും എസ്.ബി.ഐ അറിയിച്ചു.

മറ്റ് ചാര്‍ജുകള്‍

ഓണ്‍ലൈന്‍ ഇടപാടുകള്‍:

ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വ്വീസ് വഴിയുള്ള ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറിന് ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് അഞ്ചുരൂപ ചാര്‍ജും സര്‍വ്വീസ് ടാക്‌സും ഈടാക്കും. ഒരുലക്ഷത്തിനു മുകളില്‍ രണ്ടുലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 15രൂപയും സര്‍വ്വീസ് ചാര്‍ജും ഈടാക്കും. രണ്ടുലക്ഷത്തിനു മുകളില്‍ അഞ്ചുലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 25രൂപയും സര്‍വ്വീസ് ചാര്‍ജും ഈടാക്കും.


Must Read: ബാഹുബലിയില്‍ നന്നായി അഭിനയിച്ചതാര്? രാജമൗലിയുടെ ഈ മറുപടി ഞെട്ടിക്കും തീര്‍ച്ച 


കീറിയ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍:

20കൂടുതല്‍ നോട്ടുകള്‍ അല്ലെങ്കില്‍ 5000ത്തിനു മുകളില്‍ മൂല്യമുള്ള നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ ഓരോ നോട്ടിന്മേലും രണ്ടുരൂപയും ഒപ്പം സര്‍വ്വീസ് ചാര്‍ജും ഈടാക്കും.

ചെക്ക് ബുക്ക്:

ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റുള്ള ഉപഭോക്താക്കള്‍ 10ലീഫുള്ള ചെക്ക് ബുക്കിന് 30രൂപയും 25 ലീഫുള്ളതിന് 75രൂപയും 150 ലീഫുള്ളതിന് 50രൂപയും സര്‍വ്വീസ് ചാര്‍ജും ഈടാക്കണം.