മലപ്പുറം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലേക്ക് മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പി.എ മുഹമ്മദ് റിയാസിന് ആശംസയുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍.
സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പി.എ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. അര്‍ഹിച്ച സ്ഥാനമാണ് റിയാസിന് ലഭിച്ചതെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ റിയാസിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാന്‍ സാധിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂരില്‍ നിന്നാണ് റിയാസ് നിയമസഭയിലേക്ക് ജയിച്ചത്.
സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പി.എ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്.പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു.
ഭാവുകങ്ങള്‍ !
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക