Film News
വാ ഒരു ചൂടുചായ കുടിക്കാമെന്ന് പറഞ്ഞ് ഷാനു വിളിച്ചപ്പോള്‍ ഒക്കെ പറഞ്ഞു, പിന്നെ വണ്ടി നിര്‍ത്തുന്നത് ഊട്ടിയിലാണ്: സൗബിന്‍ ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 28, 12:32 pm
Wednesday, 28th December 2022, 6:02 pm

നടനായും സംവിധായകനായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സൗബിന്‍ ഷാഹിര്‍. സഹ സംവിധായകനായി സിനിമ ലോകത്തേക്ക് എത്തിയ താരം ഇന്ന് മലയാളത്തിലെ തിരക്കേറിയ നടനാണ്. ഫഹദ് ഫാസിലിനൊപ്പമുള്ള രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുയാണ് സൗബിനിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.

‘ഞങ്ങള്‍ ഡ്രൈവിങ്ങിനൊക്കെ പോവാറുണ്ട്. അപ്പോള്‍ ഷാനു ഒരു ദിവസം കാറില്‍ വന്നിട്ട് നമുക്ക് ചൂടുചായ കുടിക്കാം എന്ന് പറഞ്ഞു. എന്നിട്ട് നേരെ വണ്ടിയെടുത്തിട്ട് ഒറ്റ വിടലാണ്, ഊട്ടിയിലോട്ട്. അത് ഞാന്‍ ഒരിക്കലും വിചാരിക്കാത്ത ഡ്രൈവ് ആയിരുന്നു. ചായകുടിക്കാനാണെന്നും പറഞ്ഞിട്ട് കൊണ്ട് ചെന്ന് നിര്‍ത്തിയത് ഊട്ടിയിലാണ്. എനിക്കും ആ സമയത്ത് വര്‍ക്കുകളില്ല ഷാനുവിന്റെയും കുറച്ച് വര്‍ക്ക് ഒക്കെ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു.

അതുപോലെയുള്ള ഒരു സ്വാതന്ത്ര്യം ഷാനുവിന് എന്റെയടുത്തുണ്ട്. എനിക്ക് എന്റെ സഹോദരന്റെ പോലെയാണ് ഷാനു. ഷാനുവിന്റെ കൂടെ ചെയ്തിരുന്ന എല്ലാ സിനിമകളിലും എനിക്ക് നല്ലൊരു സ്‌പേസ് തന്നിട്ടുണ്ട്. ചെറുപ്പം മുതല്‍ അറിയാവുന്നതു കൊണ്ട്, ഭയങ്കര കെയറിങ്ങാണ്. സ്‌നേഹമുള്ള ഒരാളാണ് ഷാനു. ഫാമിലി പോലെയാണ്,’ സൗബിന്‍ പറഞ്ഞു.

ജിന്‍ എന്ന ചിത്രമാണ് സൗബിന്റേതായി പുതുതായി റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഡിസംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്. ഫാന്റസി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ഈ സിനിമയില്‍ സൗബിന്‍ അവതരിപ്പിക്കുനന്ത്. ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, കെ.പി.എ.സി ലളിത, ലിയോണ ലിഷോയ് എന്നിരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുന്നത്.

Content Highlight: saubin shahir talks about his friendship with fahad faasil