ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങള്‍ നീണ്ട സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന് കാരണം കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്റെ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു തെരുവുപട്ടി ചത്താല്‍ നാല് പേര്‍ ആനുശോചനം നടത്തും. നാല് മാസത്തിനിടെ 250 ലധികം കര്‍ഷകര്‍ സമരത്തിനിടെ ജീവന്‍ വെടിഞ്ഞപ്പോള്‍ ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. സമരം ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍വ ബി.ജെ.പിയ്ക്ക് യു.പിയിലും രാജസ്ഥാനിലും ഹരിയാനയിലും വന്‍ തിരിച്ചടി നേരിടേണ്ടി വരും’, ഗവര്‍ണര്‍ പറഞ്ഞു.
കര്‍ഷക സമരത്തില്‍ കൃത്യമായ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചതിന്റെ പേരില്‍ നടപടിയെടുക്കുകയാണെങ്കില്‍ നേരിടുമെന്നും ഗവര്‍ണര്‍ സ്ഥാനത്തില്ലായിരുന്നെങ്കിലും തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക