Entertainment
ഒരു സീന്‍ കണ്ടിട്ട് പൊക്കോളൂവെന്ന് ലോഹി പറഞ്ഞു, അവളുടെ അഭിനയം കണ്ട് ആ ദിവസം മുഴുവന്‍ ഞാനവിടെ ഇരുന്നു; സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 18, 12:38 pm
Friday, 18th December 2020, 6:08 pm

മലയാളികളുടെ പ്രിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. തന്നെ ഏറെ ആകര്‍ഷിച്ച ഒരു നടിയെക്കുറിച്ച് തുറന്നു പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗിസിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍.

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരെ കുറിച്ചാണ് അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നത്. സല്ലാപത്തിന്റെ ഷൂട്ടിങ്ങ് കാണാന്‍ ലോഹിതാ ദാസ് വിളിച്ചതുപ്രകാരം സെറ്റില്‍ പോയപ്പോള്‍ മഞ്ജുവിന്റെ അഭിനയം കണ്ട് അതിശയം തോന്നിയ നിമിഷത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞു.

മഞ്ജു മിടുക്കിയാണെന്നും നാച്ചുറലായി അഭിനയിക്കുമെന്നും ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ലോഹിതാ ദാസ് പറഞ്ഞിരുന്നതായും സത്യന്‍ അന്തിക്കാട് പറയുന്നു.

‘സല്ലാപത്തിന്റെ ലൊക്കേഷനില്‍ ഒന്നു തലകാണിച്ചു പോരാമെന്നാണ് കരുതിയത്. ലോഹി പറഞ്ഞു ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതിയെന്ന്. എന്നാല്‍ ഒരു സീനല്ല അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചുപോന്നുള്ളൂ. പുതുമുഖത്തിന്റെ പതര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കുമുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചു,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

തൂവല്‍ക്കൊട്ടാരം എന്ന തന്റെ സിനിമയില്‍ മഞ്ജു നായികയായപ്പോഴും മികച്ച അഭിനയമാണ് നടി കാഴ്ച വെച്ചതെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sathyan Anthikad shares experience about Manju Warrier