D' Election 2019
സരിത നായരുടെ തെരഞ്ഞെടുപ്പു പത്രിക തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 06, 06:40 am
Saturday, 6th April 2019, 12:10 pm

കൊച്ചി: സരിത എസ് നായരുടെ തെരഞ്ഞെടുപ്പു പത്രിക തള്ളി. എറണാകുളം, വയനാട് മണ്ഡലത്തില്‍ നല്‍കിയിരുന്ന പത്രികകളാണ് തള്ളിയത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ കോടതി സരിതയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തള്ളിയത്.

സരിത രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി കണ്ടെത്തിയിരുന്നു. ഇതിന്‍മേല്‍ സരിത അപ്പീല്‍ പോയിരുന്നെങ്കിലും അത് തള്ളുകയായിരുന്നു.


ഒന്നും പറയാനില്ല ഇതില്‍ നിന്നൊന്ന് ഒഴിവാക്കിത്തരണം; പ്രതികരിക്കാന്‍ തയ്യാറാകാതെ എം.കെ രാഘവന്‍


വയനാട്ടിലെ സരിതയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെ ചര്‍ച്ചയായിരുന്നു. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരരംഗത്തിറങ്ങുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു.

എറണാകുളം മണ്ഡലത്തിലും സരിത കഴിഞ്ഞ ദിവസം പത്രിക നല്‍കിയിരുന്നു. എറണാകുളത്ത് ഹൈബി ഈഡനെതിരെയായിരുന്നു സരിത മത്സരത്തിന് ഒരുങ്ങിയത്.