ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഓബാമയെ വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. രാഹുലിനെ വിമര്‍ശിച്ച ഒബാമയ്ക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാമെന്നായിരുന്നു സഞ്ജയ് റാവത്ത് ചോദിച്ചത്.
‘ഒരു വിദേശ രാഷ്ട്രീയ നേതാവ് ഒരിക്കലമൊരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെക്കുറിച്ച് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല. ട്രംപിന് ഭ്രാന്താണെന്നൊന്നും ഞങ്ങള്‍ പറയില്ലല്ലോ. ഈ രാജ്യത്തെക്കുറിച്ച് ഒബാമയ്ക്ക് എത്രമാത്രം അറിയാം?,’ സഞ്ജയ് റാവത്ത് പറഞ്ഞു.
ബരാക് ഒബാമയുടെ എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തിലാണ് രാഹുലിനെക്കുറിച്ച് പരാമര്‍ശമുള്ളത്.
ഒരു വിഷയത്തിലും താല്പര്യമില്ലാത്ത ഒരാളെന്നാണ് രാഹുല്‍ എന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ഒരാളാണ് രാഹുലെന്നും ഒബാമ പുസ്തകത്തില്‍ പറഞ്ഞു.
ഇതിനിടെ മുമ്പ് രാഹുല്‍ ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെക്കുറിച്ച് പറഞ്ഞതും കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ചയായിരുന്നു. 2017ല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസായിരിക്കുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ നടത്തിയ ഒരു റാലിയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ഉത്തര്‍പ്രദേശ് നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ വിദേശ മാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യത ലഭിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ മിഷേലിനെ പറ്റി സംസാരിച്ചത്.
‘ ഒബാമയുടെ ഭാര്യ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് അവര്‍ അടുക്കള സാമഗ്രികളെ ആരാധിക്കും, ആ അടുക്കള പാത്രങ്ങളില്‍ മേഡ് ഇന്‍ ജയ്പൂര്‍ എന്ന വാക്ക് കൊത്തി വെച്ചിരിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന മിഷേല്‍ ഒബാമയെ രാഹുല്‍ ഗാന്ധി അടുക്കളയില്‍ ഒതുക്കുക്കൊണ്ട് പരാമര്‍ശം നടത്തി എന്നായിരുന്നു അന്ന് ഉയര്‍ന്നു വന്ന വിമര്‍ശനം. രാഹുലിനെതിരെ നിരവധി ട്രോളുകളും അന്ന് വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക