ഗീതുവിന്റെ ബ്രെയ്ന്‍, മഞ്ജു ക്വയറ്റ്, ബിജുവേട്ടന്‍ വേഴ്‌സറ്റൈല്‍ ആക്റ്റര്‍: സംയുക്ത വര്‍മ
Film News
ഗീതുവിന്റെ ബ്രെയ്ന്‍, മഞ്ജു ക്വയറ്റ്, ബിജുവേട്ടന്‍ വേഴ്‌സറ്റൈല്‍ ആക്റ്റര്‍: സംയുക്ത വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th June 2022, 7:00 pm

സിനിമാ മേഖലയില്‍ തന്നോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന വ്യക്തികളെ പറ്റി പറയുകയാണ് സംയുക്ത വര്‍മ. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ഭാവന എന്നിങ്ങനെ വലിയ സുഹൃദ് വലയം തന്നെയാണ് സംയുക്തക്കുള്ളത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ഭാവന എന്നിവരെ കുറിച്ച് സംയുക്ത വര്‍മ പറഞ്ഞത്.

‘ബിജുവേട്ടന്‍ വേഴ്‌സറ്റൈല്‍ ആക്റ്ററാണ്. ഗീതു മോഹന്‍ദാസിന്റെ ബ്രെയ്ന്‍, അത് എങ്ങനെയാണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും പറയാന്‍ പറ്റില്ല. ഗീതു അസാധ്യ ഡയറക്ടറാണ്. ഗീതുവിന്റെ ഉള്ളിലെ ക്രിയേറ്റിവിറ്റി നമ്മളാരും കണ്ടിട്ടില്ല. അത്ര വൈല്‍ഡായി ചിന്തിക്കാന്‍ കഴിവുള്ള ഡയറക്ടറാണ്. എനിക്ക് ഭയങ്കര അഭിമാനമാണ് ഞങ്ങള്‍ ഫ്രണ്ടസാണെന്ന് പറയുന്നത്. മഞ്ജു എന്റെ സിസ്റ്ററാണ്. ആദ്യം മുതലേ ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നു. ആള് കൂളാണ്. പക്ഷേ മഞ്ജു കുറച്ച് ക്വയറ്റാണ്. ഭയങ്കര ബഹളം വെക്കുന്ന ഒരു കുട്ടിയല്ല. ക്യാരക്റ്റര്‍ മനസിലാക്കി വരുമ്പോള്‍ വളരെ കൂളാണ്.

അശ്വതി ചേച്ചി(പാര്‍വതി) എന്റെ സീനിയറാണ്. ഞങ്ങള്‍ എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട്. സുരേഷേട്ടന്‍ ബ്രദറാണ്. നന്നായി ഫുഡ് എന്‍ജോയ് ചെയ്യുന്ന ആളാണ്. ജ്വലറി ഭയങ്കര ഇഷ്ടമാണ്. രാധിക ചേച്ചിക്ക് എപ്പോഴും ജ്വലറി സെലക്ട് ചെയ്തുകൊടുക്കുന്നത് സുരേഷേട്ടനാണ്,’ സംയുക്ത വര്‍മ പറഞ്ഞു.

‘ഭാവനയെ പറ്റി എനിക്ക് ഒരു വാക്കിലൊന്നും പറയാന്‍ പറ്റില്ല. ഒന്നാമത് സിസ്റ്റര്‍ പോലെയാണ്. എന്റെ അനിയത്തിയുടെ കൂടെയാണ് ഭാവന പഠിച്ചത്. അങ്ങനെ ഒരു പരിചയം കൂടി ഭാവനയുമായിട്ടുണ്ട്. നിങ്ങള്‍ കാണുന്നത് പോലെ സ്‌ട്രോങ് ആണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആ കുട്ടി കടന്നു പോയത് ചെറിയ മെന്റല്‍ ട്രോമ അല്ലായിരുന്നു. അടുത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ മാത്രമേ അത് കണ്ടിട്ടുള്ളൂ. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയില്‍ നിന്നു ഉയര്‍ത്തെഴുന്നേറ്റ് വന്നതാണ് ഭാവന.

പലപ്പോഴും എന്റെയടുത്തും മഞ്ജുവിന്റെയടുത്തും പറഞ്ഞിട്ടുണ്ട് അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന്. അച്ഛന്‍ മരിച്ചിട്ട് അധികമായിരുന്നില്ല. ആ ഷോക്കില്‍ നിന്നും ആന്റിയും മോചിതയായിട്ടില്ല. അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ വളരെ നല്ലൊരു ഹസ്ബന്‍ഡും ഫാമിലിയും ബ്രദറും നല്ല ഫ്രണ്ട്‌സും ഉള്ള ആളാണ് ഭാവന. ആ ഒരു സപ്പോര്‍ട്ട് ഉണ്ട്. പിന്നെ ഉള്ളില്‍ ഒരു ദൈവാംശം ഉണ്ടാവില്ലേ,’ സംയുക്ത കൂട്ടിച്ചേര്‍ത്തു.

Content Highlight: Samyuktha Verma says Geethu mohandas has impossible creativity, Manju is Quiet and Biju menon is Versatile Actor