Kerala News
സമകാലിക മലയാളം സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 08, 02:22 pm
Thursday, 8th November 2018, 7:52 pm

തിരുവനന്തപുരം: സമകാലിക മലയാളം വാരിക നല്‍കുന്ന സാമൂഹ്യസേവന പുരസ്‌കാരം ഈ വര്‍ഷം ടി.പി. പത്മനാഭന്. ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.   സൊ സൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള (സീക്ക്)യുടെ അമരക്കാരനാണ് അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ പത്മനാഭന്‍.

മൂന്നു ദശാബ്ദം സീക്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ്. അധ്യാപകനും പരിസ്ഥിതി ശാസ്ത്രജ്ഞനായ  പ്രൊഫ. എം.കെ. പ്രസാദ്, എഴുത്തുകാരന്‍  എന്‍. ശശിധരന്‍, സാഹിത്യനിരൂപകന്‍ ജി. മധുസൂദനന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

1987 തൊട്ട് സീക്കിന്റെ ഡയറക്ടറും  സൂചിമുഖിയുടെ എഡിറ്ററുമാണ് ടി.പി. പത്മനാഭന്‍. അറുപത്തിയെട്ടാമത്തെ വയസ്സിലും കര്‍മനിരതനാണ്.

Also Read  മൗഗ്ലി: ലെജന്‍ഡ് ഓഫ് ദ ജംഗിള്‍ ട്രെയ്‌ലര്‍ പുറത്ത്; വന്‍ താരനിരയുമായി നെറ്റ്ഫ്‌ളിക്‌സ് അടാപ്‌റ്റേഷന്‍-

സൈലന്റ്‌വാലിയിലടക്കം പഠനങ്ങളും സമരങ്ങളുമായി പ്രവര്‍ത്തിച്ച അദ്ദേഹം വടക്കന്‍ കേരളത്തിലെ നിരവധി പാരിസ്ഥിതിക സമരങ്ങളുടെ ഭാഗമായി.
മണ്ണില്‍ തൊട്ടും മഴ നനഞ്ഞും വെയിലുകൊണ്ടും സാധാരണ ജനങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള ഒരു പരിസ്ഥിതി പഠനവും സമരവുമാണ് പത്മനാഭന്റെ ജീവിതമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി നിരീക്ഷിച്ചു.

ഏതു പുസ്തകത്തിനെക്കാള്‍ ആധികാരികമായി ജനങ്ങളുടേയും ജീവികളുടേയും പ്രശ്നങ്ങള്‍ അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെയാണെന്നു സമിതി ചൂണ്ടിക്കാട്ടി. സമകാലിക മലയാളം വാരികയുടെ ആറാമത് സാമൂഹ്യ സേവന പുരസ്‌കാരമാണ് ഇത്.

DoolNews Video