തിയേറ്റിലും ഒ.ടി.ടിയിലും ഒരേ സമയം റിലീസിനൊരുങ്ങി സല്‍മാന്‍ ഖാന്‍ ചിത്രമായ രാധേ. ഇത്തരത്തില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് രാധേ.
സാധാരണയായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയേറ്ററില്‍ നിന്നും മാറിയ ശേഷമാണ് ഒ.ടി.ടിയിലെത്താറുള്ളത്. കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിടാന്‍ തുടങ്ങിയ സമയത്ത് പല ചിത്രങ്ങളും നേരിട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയായിരുന്നു.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചിത്രം തിയേറ്ററുകളിലെത്തുന്ന മെയ് 13ന് തന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ5ന്റെ ,സീപ്ലെക്‌സില്‍ രാധേ എത്തും. പേ പെര്‍ വ്യൂ എന്ന രീതിയില്‍ ഒരു സിനിമയ്ക്ക് നിശ്ചിത തുക എന്ന നിലയിലായിരിക്കും സീ പ്ലെക്‌സില്‍ രാധേ കാണാനാകുക.
ഇതു കൂടാതെ ഡി.ടി.എച്ച് സര്‍വീസുകളിലും ചിത്രം ലഭിക്കും. അതായത് ഡിഷ്, ഡി2എച്ച്, ടാറ്റാ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി എന്നീ പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാകും.
ഒരേ സമയം ഇത്രയും പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് ജനങ്ങള്‍ വരുമോയെന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പേ പെര്‍ വ്യൂ രീതി പിന്തുടരുന്നതിനാല്‍ ആളുകള്‍ തിയേറ്റിലെത്തി ടിക്കറ്റെടുക്കാന്‍ മടി കാണിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ പ്രതീക്ഷ.
കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിതരണത്തിനായി പുതിയ രീതികള്‍ കണ്ടെത്തിയേ മതിയാകൂവെന്ന് സീ സ്റ്റുഡിയോ പ്രതിനിധി ഷരീഖ് പട്ടേല്‍ പറഞ്ഞു. ഈ പുതിയ വിതരണ രീതിയ്ക്ക് ഞങ്ങളാണ് തുടക്കം കുറിയ്ക്കുന്നത്. എല്ലാവര്‍ക്കും തൊട്ടടുത്തുള്ള തിയേറ്ററുകളില്‍ പോയി സിനിമ കാണാനാണ് ആഗ്രഹം. എല്ലാ സംസ്ഥാനങ്ങളിലുമുള്ള സല്‍മാന്‍ ആരാധകര്‍ക്ക് ചിത്രം കാണാനുള്ള അവസരമുണ്ടാകണം. അതുകൊണ്ടാണ് പേ പെര്‍ വ്യൂ എന്ന രീതിയില്‍ തിയേറ്ററുകള്‍ക്കൊപ്പം ഡിജിറ്റല്‍ റിലീസും തീരുമാനിച്ചതെന്ന് സീ സ്റ്റുഡിയോസ് പറഞ്ഞു.
രാധേ കൊവിഡിന് ശേഷമെത്തുന്ന സല്‍മാന്‍ ഖാന്റെ ആദ്യ ചിത്രമായതുകൊണ്ട് തിയേറ്റര്‍ റീലീസുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ തിയേറ്ററില്‍ തന്നെയെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും തിയേറ്റര്‍ ഉടമകളുടെയും കണക്കുക്കൂട്ടല്‍.
നാളുകളായി സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാധേ. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ഡ്രാമ എന്റര്‍ടെയ്‌നറാണ് രാധേ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക