ഈ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
ഈ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്. അവര്‍ക്ക് പുറമെ നടന്‍ സലിംകുമാറിന്റെ മകന്‍ ചന്തു സലിംകുമാറും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ പ്രകടനമായിരുന്നു ചന്തുവിന്റേത്.
എന്നാൽ മകന്റെ സിനിമ താൻ ഒരു മാസം കഴിഞ്ഞാണ് കാണുന്നതെന്ന് സലിംകുമാർ പറയുന്നു. തമിഴ് സംവിധായകനായ എൻ. കൃഷ്ണ ഒരിക്കൽ വിളിച്ചിരുന്നുവെന്നും അന്ന് മഞ്ഞുമ്മൽ ബോയ്‌സിനെ കുറിച്ച് തന്നോട് പറഞ്ഞപ്പോൾ ചിത്രത്തിൽ തന്റെ മകനും അഭിനയിച്ചിട്ടുണ്ടെന്ന് താൻ പറഞ്ഞെന്നും സലിം കുമാർ പറയുന്നു. എന്നാൽ സിനിമ താനിതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ താൻ എന്തൊരു അച്ഛനാണെന്ന് അയാൾ ചോദിച്ചെന്നും സലിംകുമാർ വനിത മാഗസിനോട് പറഞ്ഞു.
‘സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എൻ. കൃഷ്ണ വിളിച്ചു. അദ്ദേഹത്തിൻ്റെ നെടുംപാലയ് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണു വിളിച്ചത്.
മകൻ ചന്തു അതിൽ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷം. മകൻ അഭിനയിച്ച സിനിമ ഞാനിതുവരെ കണ്ടില്ലെന്നു പറഞ്ഞപ്പോൾ കൃഷ്ണ പറഞ്ഞു, ‘സ്വന്തം മകൻ അഭിനയിച്ച ഹിറ്റ് സിനിമ ഒരുമാസം കഴിഞ്ഞും കാണാത്ത താൻ എന്തൊരു അച്‌ഛനാണ്.’ പിറ്റേന്നു തന്നെ ഞാൻ പോയി സിനിമ കണ്ടു,’സലിം കുമാർ പറയുന്നു.
Content Highlight: Salimkumar Talk About Chandu Salimkumar And Manjummal Boys