Entertainment
ബോക്സ് ഓഫീസിനെ പഞ്ഞിക്കിടാൻ സലാർ അവതരിക്കുന്നു, ആവേശ കൊടുമുടിയിൽ ആരാധകർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 20, 03:43 pm
Wednesday, 20th December 2023, 9:13 pm

പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ എത്തുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ ഈ ഡിസംബർ 22ന് തിയേറ്ററുകളിൽ റിലീസിന് എത്തുന്നു.

പ്രഭാസ് – പൃഥ്വിരാജ് കേന്ദ്ര കഥാപാത്രങ്ങളായി 5 ഭാഷകളിലായി (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ )ഒരുങ്ങുന്ന ചിത്രം, ഇന്ത്യൻ സിനിമ ലോകം ഈ വർഷം കാത്തിരിക്കുന്നതിൽ ഏറ്റവും പ്രതീക്ഷ ഉള്ള സിനിമയാണ്. കെ.ജി. എഫിന് ശേഷം ഇത്രത്തോളം പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു പാൻ ഇന്ത്യൻ സിനിമയില്ല. ആകാംഷയുടെ ആവേശകൊടുമുടിയിലാണ് ആരാധകർ.

പുതിയതായി ഇറങ്ങിയ റിലീസ് ട്രെയ്‌ലറിൽ തീപാറുന്ന രംഗങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു പുതു ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. ഹോളിവുഡ് ഫിലിംസിനെ വെല്ലും വിധം മേക്കിങ് ഉള്ള ചിത്രം ബോക്‌സ് ഓഫീസിൽ പുതിയ റെക്കോഡുകൾ തീർക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ഹോംബാലെ ഫിലിംസിന്റെ വലിയ പ്രോജക്റ്റാണ് സലാർ.
രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. വിജയ് കിരഗാണ്ടർ, കെ.വി. രാമ റാവു എന്നിവർ ചേർന്നാണ് സലാർ നിർമിക്കുന്നത്.

പ്രഭാസ് നായകനായി എത്തുന്ന സലാറിൽ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ – ടി.എൽ. വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി. എഫ്. എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി.ആർ.ഒ – മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് – ബ്രിങ്ഫോർത്ത് അഡ്വടൈസിങ്. ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Content Highlight: Salaar Movie Ready To Release