സൈജു കുറുപ്പിനെ നായകനാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്ത കോമഡി ഡ്രാമ ചിത്രം ഉപചാരപൂര്‍വം ഗുണ്ടജയന്‍ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്.
സിനിമ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെയും നല്ല റിവ്യൂകള്‍ പുറത്തുവന്നതിന്റെയും സന്തോഷം പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ്.
ഉപചാരപൂര്‍വം ഗുണ്ടജയനില്‍ വിവാഹം ചിത്രീകരിച്ചിരിക്കുന്ന രീതി പണ്ടത്തെ സിനിമകളുമായി താരതമ്യപ്പെടുത്തിയുള്ള അഭിപ്രായങ്ങള്‍ വന്നപ്പോള്‍ എന്താണ് തോന്നിയത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സൈജു.
”കേക്കുമ്പൊ ഭയങ്കര സുഖമാണ്. കുളിര് കോരിയിടും, രോമാഞ്ചം തോന്നും. എന്തൊക്കെയാ പറയേണ്ടത്. ഒരുപാട് റിവ്യൂസ് അങ്ങനെ വന്നിരുന്നു.
ആദ്യമായിട്ടാണ് വരുന്ന റിവ്യൂസ് ഒക്കെ, വോയിസ് മെസേജസ് ഒക്കെ ഞാന്‍ സ്‌റ്റോറി ആയി വെക്കുന്നത്. എപ്പോഴെങ്കിലും ഇടക്ക് ഭാവിയില്‍ നമ്മള്‍ ഒന്ന് ഡൗണ് ആവുകയാണെങ്കില്‍ ഒന്ന് ഇത് കേട്ടിട്ട് എനര്‍ജി കിട്ടാന്‍ വേണ്ടി. എനര്‍ജി ബൂസ്റ്റര്‍ ആയി ഞാന്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്.
ഉപചാരപൂര്‍വം ഗുണ്ടജയനുമായി ബന്ധപ്പെട്ട് ഒരാളുടെ വോയിസ് മെസേജ് ഞാന്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതാരാണെന്ന് എനിക്ക് അറിയാന്‍ ഭയങ്കര ആഗ്രഹമായിരുന്നു. ഒരുപാട് ഷെയര്‍ പോയി. ആള്‍ക്കാരും എന്നെ ഹെല്‍പ് ചെയ്തു ആളെ കണ്ടുപിടിക്കാന്‍.
അങ്ങനെ ആളെ കണ്ടുപിടിച്ചു, ആളുമായി ഞാന്‍ സംസാരിച്ചു. അതിന്റെ വീഡിയോയും നമ്മള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.അതൊരു ഭയങ്കര അനുഭവമായിരുന്നു.
അത് ഭയങ്കര രസമുള്ള ഒരു റിവ്യൂ ആയിരുന്നു. സിനിമ ഇറങ്ങി ആദ്യ സമയത്ത് വന്ന റിവ്യൂ ആയിരുന്നു അത്. അത് കേട്ടിട്ട് ഭയങ്കര സന്തോഷമായി. കുളിര് കോരിയിട്ടു,” സൈജു പറഞ്ഞു.
രാജേഷ് വര്‍മ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആയിരുന്നു.
സൈജുവിന് പുറമെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, സാബുമോന്‍, സാഗര്‍ സൂര്യ, സുധീര്‍ കരമന, ഹരീഷ് കണാരന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് സൈജു കുറുപ്പ് നായകനാകുന്ന പുതിയ സൈക്കോ ത്രില്ലര്‍ ചിത്രം അന്താക്ഷരിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അന്താക്ഷരി കളിക്കാന്‍ ഇഷ്ടമുള്ള പൊലീസുകാരനായാണ് സൈജു സിനിമയിലെത്തുന്നത്.
പ്രേക്ഷകര്‍ക്ക് ഒരു പിടിയും കിട്ടാത്ത തരത്തിലുള്ള ട്രെയ്‌ലറാണ് പുറത്ത് വിട്ടിരിക്കുന്നത്.
സംവിധായകന്‍ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ദാസാണ്.