Daily News
മലയാളത്തില്‍ നിന്നും ബോളിവുഡിലേക്ക് : സെയ്ഫ് അലി ഖാന്റെ നായികയായതില്‍ സന്തോഷമെന്ന് ഇഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 25, 07:14 am
Monday, 25th July 2016, 12:44 pm

തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലെ മൊഞ്ചുള്ള നായികമാറിയ താരമാണ് ഇഷ തല്‍വാര്‍. ആയിഷ എന്ന കഥാപാത്രത്തെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലും നിവിന്‍പോളിയുടെ ജോഡിയായി ഇഷ എത്തിയിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നും അങ്ങ് ബോളിവുഡില്‍ എത്തിയിരിക്കുകയാണ് ഇഷ ഇപ്പോള്‍. സെയ്ഫ് അലി ഖാന്റെ നായികയായാണ് ഇഷയുടെ ബോളിവുഡ് അരങ്ങേറ്റം.

അക്ഷത് വെര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 10 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞെന്ന് ഇഷ പറയുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റിന് ശേഷം കഥാപാത്രത്തെ കുറിച്ച് പറയാം.

സെയ്ഫ് അലിഖാനൊപ്പം അഭിനാക്കാനുള്ള അവസരം വലിയയ ഭാഗ്യമായി കരുതുന്നു. ഇങ്ങനെ ഒരു അവസരം ലഭിച്ചപ്പോള്‍ തന്നെ രണ്ടിലൊന്ന് ചിന്തിക്കാതെ ഒാക്കെ പറയുകയായിരുന്നു.

സെയ്ഫ് അലിഖാനൊപ്പം അഭിനയിക്കുമ്പോള്‍ വല്ലാതെ നെര്‍വസ് ആകുമെന്ന് കരുതിയിരുന്നു. എന്നാല്‍ അദ്ദേഹം നല്ല ആത്മവിശ്വാസം തന്നു. അതോടെ എല്ലാ പേടിയും മാറി. അതിന് ശേഷം എല്ലാം രസകരമായിരുന്നെന്നും ഇഷ തല്‍വാര്‍ പറയുന്നു.

മലയാളം സിനിമയാണ് എന്നെ ഒരു നടിയാക്കിയത്. മലയാളത്തില്‍ ഇനിയും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ല ചിത്രങ്ങള്‍ വന്നാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നും ഇഷ പറയുന്നു.