രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഐതിഹാസിക കരിയറിനാണ് കഴിഞ്ഞ ദിവസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരാമമിട്ടത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിച്ചുകൊണ്ട് അദ്ദേഹം റെഡ് ബോള്‍ ഫോര്‍മാറ്റിനോട് വിടചൊല്ലി.
രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയ റെക്കോഡ് നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത് താരം, ടെസ്റ്റില്‍ 700 വിക്കറ്റ് നേടുന്ന മൂന്നാമത് താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസറും ആദ്യ ഇംഗ്ലണ്ട് താരവും, ടെസ്റ്റ് ഫോര്‍മാറ്റില്‍ 40,000 പന്തുകളെറിയുന്ന നാലാമത് താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസര്‍, കരിയര്‍ ആരംഭിച്ച 2003 മുതല്‍ 2024 വരെ എല്ലാ വര്‍ഷവും ഏറ്റവും കുറഞ്ഞത് ഒരു ടെസ്റ്റ് വിക്കറ്റ്, ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത് താരം… ആന്‍ഡേഴ്സണിന്റെ ലെഗസി അന്ത്യമില്ലാതെ തുടരുന്നു.
— Lancashire Lightning (@lancscricket) July 12, 2024
‘2002ലാണ് നീ ആദ്യമായി പന്തെറിയുന്നത് ഞാന്‍ കാണുന്നത്. ഇവനാണ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഭാവി, വര്‍ഷങ്ങളോളം ഇവനായിരിക്കും ഞങ്ങളുടെ ഫാസ്റ്റ് ബൗളിങ് അറ്റാക്കിനെ നയിക്കാന്‍ പോകുന്നത് എന്ന വലിയ പ്രസ്താവന നാസര്‍ (നാസര്‍ ഹുസൈന്‍) അന്ന് പറഞ്ഞിരുന്നു.
നീ ഇംഗ്ലണ്ട് താരങ്ങളെ ഒരിക്കലും നിരാശരാക്കിയില്ല. ഇംഗ്ലണ്ട് ആരാധകരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് നീ സന്തോഷം നല്‍കി.
എപ്പോഴെല്ലാം നീ പന്തെറിയാനെത്തിയോ അത് കാണുന്നത് തന്നെ ഒരു പ്രത്യേക സന്തോഷമായിരുന്നു. പക്ഷേ നിനക്കെതിരെ കളിക്കുക എന്നത് അത്രത്തോളം സന്തോഷം തരുന്നതായിരുന്നില്ല (ചിരി),’ സച്ചിന്‍ പറഞ്ഞു.
‘ ലോകമെമ്പാടുമുള്ള യുവതാരങ്ങള്‍ക്ക് നീ പ്രചോദനമായിരുന്നു. 187 ടെസ്റ്റ് മത്സരങ്ങള്‍! 700+ വിക്കറ്റ്! അമ്പരപ്പിക്കുന്ന നേട്ടമാണിത്,’ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Sachin Tendulkar pays tribute to James Anderson