തിരുവനന്തപുരം: ശബരിമലയില്‍ ഒന്നാം ഘട്ടത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി ബഹുമതി പത്രം നല്‍കും. ഐ.ജിമാരായ വിജയ് സാക്കറെ, മനോജ് എബ്രഹാം, എസ്.പിമാരായ ശിവ വിക്രം, പ്രതീഷ് കുമാര്‍, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, ടി.നാരയണന്‍ തുടങ്ങി ശബരിമലയിലും, പമ്പയിലും, നിലയ്ക്കലും ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ബഹുമതി നല്‍കുക.
അയ്യായിരത്തോളം പൊലീസുകാരാണ് ആദ്യഘട്ടത്തില്‍ നിലക്കല്‍ മുതല്‍ സന്നിധാനം വരെ ജോലിക്കെത്തിയത്.
യതീഷ് ചന്ദ്രകേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബി.ജെ.പിയില്‍നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.
ALSO READ: ശബരിമലയിലെത്തിയ യുവതിയ്‌ക്കെതിരെ പ്രതിഷേധം: മരക്കൂട്ടംവരെയെത്തിയ യുവതിയെ പൊലീസ് തിരിച്ചയച്ചു
മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്.
ഇതിനെതിരെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിന്തുണച്ചിരുന്നു.
നേരത്തെ നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റുചെയ്ത വനിതാെപാലീസുകാരെയും അനുമോദിച്ചിരുന്നു.
10 വനിതാ പൊലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും ഡി.ജി.പി. നല്‍കിയത്.
സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം.
സി.ഐ.മാര്‍ക്ക് 1000 രൂപവീതവും എസ്.ഐ.മാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്.
WATCH THIS VIDEO: