പമ്പ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരെ അക്രമം അഴിച്ചുവിട്ട ശബരിമലയില്‍ നിരോധനാഞ്ജ (144) പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രിമുതലാണ് നിരോധനാഞ്ജ നിലവില്‍ വരുന്നത്. ഇലവുങ്കല്‍, പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാഞ്ജ.
രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും വലിയ രീതിയിലുള്ള ആക്രമമാണ് അഴിച്ചുവിട്ടത്. അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇവിടെ നിരോധനാഞ്ജ പ്രഖ്യാപിച്ചത്.
Read Also : ശബരിമലയിലേക്ക് കമാന്‍ഡോകള്‍: സമരപന്തല്‍ ഉപേക്ഷിച്ച് ശശികലയും രമേശും
പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെയും കല്ലേറുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തി വീശി അക്രമികളെ ഓടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പൊലീസിന് നേരെ കല്ലേറുണ്ടായി. എ.ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
പമ്പയിലും നിലക്കലിലും പ്രതിരോധം തീര്‍ത്തതിനെ തുടര്‍ന്ന് മലകയറാനെത്തിയ സ്ത്രീകള്‍ക്ക് പമ്പയിലേക്ക് പ്രവേശിക്കാനായില്ല. ശബരിമലയില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ പൊലീസുകാരെയും പ്രതിഷേധകര്‍ വാഹനത്തില്‍നിന്ന് ഇറക്കി വിട്ടു. വനിതാ പൊലീസിനെ ഒളിച്ച് കൊണ്ടുപോകുന്നുണ്ടോ എന്ന് സംശയത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയാണ് പ്രതിഷേധകര്‍. രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവര്‍ക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടര്‍ന്നാണ് സമരം അക്രമാസക്തമായത്.