മനാമ: അഭിനവ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ധാര്‍മ്മിക പാതയിലും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയിലും അണിനിരത്താനും ധാര്‍മ്മിക ബോധം നല്‍കാനും രക്ഷിതാക്കള്‍ ബദ്ധശ്രദ്ധരാവണമെന്ന് എസ്.വൈ.എസ് കേരള സ്‌റ്റേറ്റ് സെക്രട്ടറിയും കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗവുമായ അബ്ദു സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.[]
എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് മനാമ സമസ്താലയത്തില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നുവദ്ധേഹം.
ലോകത്തുടനീളം നടക്കുന്ന മിക്ക പ്രശ്‌നങ്ങളുടെയും മുഖ്യ ഹേതു ധാര്‍മികതയുടെ അഭാവമാണ്. അതിനാല്‍ സംഘടനാ പ്രവര്‍ത്തകര്‍ മാതൃകാപരമായ ജീവിതം നയിക്കണം. ആദര്‍ശത്തില്‍ അടിയുറച്ചു നില്‍ക്കണം. മഹാ•ാര്‍ പറഞ്ഞതുപോലെ എസ്.കെ.എസ്.എസ്.എഫ് സമസ്തയുടെ ഊന്നുവടിയായി മാറണമെന്നും അദേധഹം ഓര്‍മിപ്പിച്ചു.
സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര സി.കോയക്കുട്ടി ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബഹ്‌റൈന്‍ സമസ്ത നേതാക്കളും എസ്.കെ.എസ്.എസ്.എഫ് ഏരിയാ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. ചടങ്ങില്‍ ഉബൈദുല്ലാ റഹ് മാനി സ്വാഗതവും നൌഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.