മോസ്‌കോ: ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെ ഗ്ലോബല്‍ ഫിനാന്‍സില്‍ നിന്ന് പുറത്താക്കി ആറ് മാസത്തിനിപ്പുറം സാമ്പത്തിക രംഗത്ത് തങ്ങളുടെ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തമായ ഒരു ദ്വിതല സംവിധാനവുമായി മുന്നോട്ട് പോകുകയാണ് റഷ്യ.
തിങ്കളാഴ്ച മുതല്‍, യു.എസും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പങ്കുചേരാത്ത അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കായി ഡെബ്റ്റ് സെക്യൂരിറ്റികളില്‍ ട്രേഡിങ് നടത്താന്‍ മോസ്‌കോ എക്‌സ്‌ചേഞ്ച് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉക്രൈനില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് നിയന്ത്രിക്കാന്‍ റഷ്യ അവരുടെ മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരുന്നു.
അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളില്‍ പലരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു.
90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാനായിരുന്നു യൂറോപ്യന്‍ കൗണ്‍സില്‍
തീരുമാനമെടുത്തത്.