Kerala News
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ആര്‍.എസ്.എസ് ഏറ്റെടുക്കില്ല: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 01, 10:12 am
Friday, 1st November 2024, 3:42 pm

പാലക്കാട്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി രാജ്യ ദ്രോഹക്കുറ്റം ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ ആര്‍.എസ്.എസില്‍ ഒരിക്കലും എടുക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍.

‘വ്യാജ ഐഡികാര്‍ഡ് ഉണ്ടാക്കുക എന്നത് രാജ്യദ്രോഹക്കുറ്റമാണ്. ആര്‍.എസ്.എസ് അങ്ങനെയുള്ള ആള്‍ക്കാരെ എടുക്കാനാണോ ഒരിക്കലും എടുക്കില്ല,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡിക്കാര്‍ഡ് ഉണ്ടാക്കിയെന്ന വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ.സുരേന്ദ്രന്‍ മാങ്കൂട്ടത്തിലിനെതിരെ വ്യാജ ഐ.ഡി കാര്‍ഡ് പരാമര്‍ശം.

ബി.ജെ.പി കള്ളപ്പണം ഒഴുക്കുന്നുവെന്ന ആരോപണത്തിനും കെ. സുരേന്ദ്രന്‍ മറുപടി പറഞ്ഞു. പണം ഒഴുക്കാന്‍ കേരളം ഭരിക്കുന്നത് ബി.ജെ.പിയല്ല. കേരളത്തില്‍ പൊലീസ് പരിശോധനയൊന്നുമില്ലേയെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

കൊടകര കുഴല്‍പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറിക്ക് പിന്നില്‍ താനാണെന്ന് തെളിയിച്ചാല്‍ ആര്‍.എസ്.എസില്‍ ചേരുന്നതൊഴികെ ബാക്കി എന്തും ചെയ്യുമെന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Content Highlight: RSS will not accept Rahul Mankoothil, who made a fake identity card: K. Surendran