മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. അതില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.
അങ്ങനെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.
ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള തമിഴ് സിനിമയെ കുറിച്ചും നടനെ കുറിച്ചും പറയുകയാണ് ഭാവന. താന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അലൈപായുതേ സിനിമ റിലീസ് ആകുന്നതെന്നും അന്ന് തനിക്ക് നടന്‍ മാധവനോട് വലിയ ക്രഷായിരുന്നു എന്നുമാണ് ഭാവന പറയുന്നത്.
ക്ലാസ് കട്ട് ചെയ്തിട്ടാണ് താന്‍ അലൈപായുതേ കാണാന്‍ പോയതെന്നും അന്ന് ആദ്യ ഷോട്ട് കണ്ടപ്പോള്‍ മുതല്‍ക്ക് തന്നെ ആരാണ് ഈ പയ്യനെന്ന് ചിന്തിച്ചെന്നും നടി പറഞ്ഞു. അക്കാലത്ത് പകുതി പെണ്‍കുട്ടികള്‍ക്കും മാധവനോട് ക്രഷുണ്ടായിരുന്നുവെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അലൈപായുതേ സിനിമ റിലീസ് ആകുന്നത്. അന്ന് എനിക്ക് മാഡിയോട് വലിയ ക്രഷായിരുന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്ന് ഞാന്‍ എട്ടാം ക്ലാസിലോ മറ്റോ ആയിരുന്നു പഠിക്കുന്നത്.
ഇന്നും ആ സിനിമ റിലീസായ സമയം എനിക്ക് ഓര്‍മയുണ്ട്. ക്ലാസ് കട്ട് ചെയ്തിട്ടാണ് ഞാന്‍ അലൈപായുതേ കാണാന്‍ പോകുന്നത്. അന്ന് ആദ്യ ഷോട്ട് കണ്ടപ്പോള്‍ മുതല്‍ക്ക് തന്നെ ആരാണ് ഈ പയ്യനെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് തോന്നുന്നത് അക്കാലത്ത് പകുതി പെണ്‍കുട്ടികള്‍ക്കും അദ്ദേഹത്തോട് ക്രഷുണ്ടായിരുന്നു എന്നാണ്,’ ഭാവന പറയുന്നു.
അലൈപായുതേ (2000):
മാധവന്റെ തമിഴിലെ ആദ്യ ചിത്രമായിരുന്നു അലൈപായുതേ. മണിരത്നം സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് ഇത്. ശാലിനി നായികയായി എത്തിയ ഈ സിനിമ ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഇംപാക്ടുള്ള ഒന്നാണ്. മാധവന്‍- ശാലിനി ജോഡി ഈ സിനിമയിലൂടെ ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Bhavana Talks About Madhavan And Alai Payuthey Movie