കോഴിക്കോട്: ഭാരതം വീണ്ടും വെട്ടിമുറിക്കാന്‍ ജിഹാദികള്‍ കമ്മ്യൂണിസ്റ്റുകളുടെ ഒത്താശയോടെ ഹീനമായ ശ്രമം നടത്തുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ദക്ഷിണേന്ത്യന്‍ വികാരം ഉയര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബി.ജെ.പി കര്‍ണാടകത്തില്‍ തോറ്റതുകൊണ്ട് മാത്രം ലോകം അവസാനിക്കില്ലെന്നും ഒരു കര്‍ണാടക തെരഞ്ഞെടുപ്പ് മാത്രമല്ല ഭാരതമെന്നും അദ്ദേഹം പറഞ്ഞു.
‘കട്ടിങ്ങ് സൗത്ത്! ഈ വാക്യം സംശുദ്ധമായ വിഘടന വാദമാണ്. ഭാരതം വീണ്ടും വെട്ടിമുറിക്കാന്‍ ജിഹാദികള്‍ കമ്മ്യൂണിസ്റ്റുകളുടെ ഒത്താശയോടെ നടത്തുന്ന ഹീനമായ ശ്രമം!
ഇതിനെ ആരു പിന്‍തുണയ്ക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്?
ചന്ദ്രശേഖര റാവുവോ? അതോ ചന്ദ്രബാബു നായിഡുവോ? ഈ ഭോഷ്‌കിന് ജഗന്‍മോഹന്‍ റെഡ്ഡി കൂട്ടുനില്‍ക്കുമോ? സ്റ്റാലിനോ പിണറായി വിജയനോ ഇത് പുറത്ത് പറയാന്‍ ധൈര്യമുണ്ടോ?
ഇവര്‍ ആശയര്‍പ്പിക്കുന്ന കോണ്‍ഗ്രസ് ഉണ്ടല്ലോ – അവര് പോലും പറഞ്ഞത് ഭാരത് ജോഡോ എന്നാണ്! ഇപ്പോഴും ഭാരതമാണ് ജനവികാരം – സൗത്ത് അല്ല. അതങ്ങ് കട്ട് ചെയ്ത് ആര്‍ക്കും കൊണ്ടുപോകാനുമാവില്ല. കോണ്‍ഗ്രസ് ഇവരെ പരോക്ഷമായി പിന്‍തുണയ്ക്കുന്നത് കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനാണ്.
മറ്റ് സംസ്ഥാനക്കാര്‍ നില്‍ക്കട്ടെ. നോര്‍ത്തില്‍ നിന്ന് വരുന്ന മലയാളികളെ മാത്രം ഉള്‍ക്കൊള്ളാന്‍ ഏത് സൗത്തിന് സാധിക്കും? ഗുജറാത്തിലെ മാത്രം മലയാളികള്‍ കേരളത്തിലേക്ക് വന്നാല്‍ അവര്‍ക്കുള്ള സ്ഥലമെങ്കിലും കേരളത്തിലുണ്ടോ? അതൊക്കെ ഒന്നാലോചിക്ക്.. എന്നിട്ട് മതി നിങ്ങളുടെയൊക്കെ കട്ടിങ്ങും ഷേവിങ്ങും!
ശരിയാണ്. ബി.ജെ.പി കര്‍ണാടകത്തില്‍ തോറ്റു. അതുകൊണ്ട്? അതുകൊണ്ടെന്താ ഭാരതം അവസാനിച്ചോ? അതോ ലോകം തന്നെ അസ്തമിച്ചോ?
വല്ലാതങ്ങ് നെഗളിക്കരുത്- ആരായാലും.
ഒരു കര്‍ണാടക തെരഞ്ഞെടുപ്പ് മാത്രമല്ല ഭാരതം! അതിനപ്പുറമാണ്…
ഒരുപാട് കൊണ്ടും കൊടുത്തുമാണ് ഇവിടം വരെ എത്തിയത്. ഇനിയങ്ങോട്ടും അങ്ങനെതന്നെ ആയിരിക്കും. ഒരു രാത്രി കൊണ്ട് നേരം വെളുക്കില്ല. ഒരു തെരഞ്ഞെടുപ്പുകൊണ്ടൊന്നും ഭാരതം തീര്‍ന്നു പോവുകയുമില്ല!,’ ടി.ജി. മോഹന്‍ദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമായെന്ന തരത്തിലുള്ള ട്രോളുകള്‍ക്ക് പിന്നാലെയാണ് ടി.ജി. മോഹന്‍ദാസിന്റെ പ്രതികരണം.
Content Highlight: RSS ideologue T.G. Mohandas said that the Jihadis are making a heinous attempt with the connivance of the Communists to carve up India again