Kerala News
സംവിധായകന്‍ പ്രിയനന്ദനന് നേരെ ആര്‍.എസ്.എസ് ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 25, 04:38 am
Friday, 25th January 2019, 10:08 am

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആര്‍.എസ്.എസ് ആക്രമണം. ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീടിന് മുന്‍പില്‍ ചാണക വെള്ളം ഒഴിച്ചെന്നും പ്രിയനന്ദനനന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് നേരത്തെ പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞിരുന്നു.


അമേരിക്കയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് വെനസ്വേല; മദുറോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുമെന്ന് അമേരിക്ക


വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്റെ പോസ്റ്റ് എന്ന നിലപാടുമായി ബി.ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തിയത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി അറിയിച്ചിരുന്നു.

മാപ്പ് പറയാത്ത പക്ഷം അദ്ദേഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സൈലന്‍സര്‍ എന്ന സിനിമ, വെളിച്ചം കാണില്ലെന്നും സംഘപരിവാര്‍ ഭീഷണി
മുഴക്കിയിരുന്നു.