ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായ ധര്‍ണ സംഘടിപ്പിക്കുമെന്ന് കിസാന്‍ സംഘ് അറിയിച്ചു.
സര്‍ക്കാരില്‍ നിന്ന് അനുകൂല സൂചനകളൊന്നും ഇതുവരെ ലഭിക്കാത്തതിനാലാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചതെന്ന് ഭാരതീയ കിസാന്‍ സംഘ് ട്രഷറര്‍ യുഗല്‍ കിഷോര്‍ മിശ്ര പറഞ്ഞു. കര്‍ഷകരുടെ ദുരിതം ജനങ്ങളെ അറിയിക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നേതാക്കള്‍ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ എട്ടിന് ശേഷം തങ്ങള്‍ ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും യുഗല്‍ കിഷോര്‍ മിശ്ര അറിയിച്ചു. പുതിയ കാര്‍ഷിക നിയമങ്ങളും താങ്ങുവിലയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്രം പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി..
ആഗസ്റ്റ് 31-ന് ഉള്ളില്‍ ഇവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്.