Advertisement
Entertainment
ഇനി കൊറിയൻ പടം അടിച്ചുമാറ്റി ഇവിടെ സിനിമ ചെയ്യാൻ കഴിയില്ലെന്നാണ് എന്നോട് അവർ പറഞ്ഞു: റോഷൻ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 26, 09:02 am
Wednesday, 26th June 2024, 2:32 pm

കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു. റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്.


നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍. റോഷൻ ചെറിയ വേഷങ്ങളിലൂടെയാണ് മലയാളത്തിൽ തന്റെ കരിയർ ആരംഭിക്കുന്നത്.

പണ്ട് പല കൊറിയൻ സിനിമകളിൽ നിന്നും മലയാള സിനിമകൾ ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അങ്ങനെ കഴിയില്ലെന്ന് സിനിമയിലെ തന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടെന്നും റോഷൻ മാത്യു പറയുന്നു. മലയാളം സിനിമ എത്ര ചെറിയ ഇൻഡസ്ട്രിയാണെന്ന് പറഞ്ഞാലും വേൾഡ് ക്ലാസ് ക്വാളിറ്റിയിലുള്ള ചിത്രങ്ങളാണ് ഒരുക്കുന്നതെന്നും താരം പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിട്ട്സ് എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.

‘സിനിമ മേഖലയിൽ മേക്കിങ് സൈഡിൽ നിൽക്കുന്ന സുഹൃത്തുക്കൾ ഒരുപാട് പേരുണ്ട്. അവർ പറഞ്ഞ ഒരു കാര്യമുണ്ട്. പഴയ പോലെ ഒരു കൊറിയൻ പടം അടിച്ചുമാറ്റി ഇവിടെ സിനിമ ചെയ്യാൻ പറ്റില്ലെന്ന്. എല്ലാം എല്ലാവരും കണ്ടിട്ടുണ്ടാവും. വെബ് സീരീസ് ഒക്കെ എല്ലാവരും കണ്ടിട്ടുണ്ടാവും.

നമ്മൾ എത്രയൊക്കെ ചെറിയ ഇൻഡസ്ട്രി ആണെന്ന് പറഞ്ഞാലും ബഡ്ജറ്റ് ഒക്കെ എത്ര നിയന്ത്രിച്ചാലും നമ്മുടെ പ്രൊഡക്ഷൻ ക്വാളിറ്റി വളരെ വലുതായിരിക്കും. വേൾഡ് ക്ലാസ് ക്വാളിറ്റി ആയിരിക്കും. ഞങ്ങൾ കുറെ കഷ്ടപ്പെട്ടിട്ടാണ് ഈ സിനിമ ചെയ്തത് അതുകൊണ്ട് കുറവുണ്ടെങ്കിലും ഒന്ന് കാണണം എന്ന് പറയുന്നത് ഒരു കാരണമേയല്ല. അങ്ങനെ പറയാൻ അധികാരം ഇല്ലല്ലോ .

കാണുന്നവന്റെ പൈസ കാണുന്നവന്റെ സമയം. അതാണല്ലോ പ്രധാനം,’റോഷൻ മാത്യു പറയുന്നു.

 

Content Highlight: Roshan Mathew Talk About Malayalam Cinema And Koriyan Films