Advertisement
Football
ഇവിടെ വരെയൊക്കെ ആയില്ലേ, ഇനി തീര്‍ച്ചയായും മെസി തുടരണം: റൊണാള്‍ഡീഞ്ഞോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 07, 11:50 am
Tuesday, 7th February 2023, 5:20 pm

ബാഴ്‌സലോണയിലെ തന്റെ സഹതാരമായിരുന്ന ലയണല്‍ മെസിയെക്കുറിച്ച് റൊണാള്‍ഡീഞ്ഞോ. മെസി മികച്ച താരമാണെന്നത് തനിക്ക് ബാഴ്‌സലോണ തൊട്ട് അറിയാമായിരുന്നെന്നും അദ്ദേഹം ലോക ചാമ്പ്യനായതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. മുണ്ടോ ഡിപ്പോര്‍ട്ടീവോയണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘അവന്‍ മികച്ച താരമാണ്. അവന്‍ കുട്ടിയായിരിക്കുമ്പോള്‍ തൊട്ട് എനിക്കറിയാം. ബാഴ്‌സയിലുള്ളപ്പോഴേ എനിക്കറിയാമായിരുന്നു അവന്‍ ആഗ്രഹിച്ചതെല്ലാം നേടുമെന്ന്.

മെസി ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യനായതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കുറെക്കാലമായി അവനത് മിസ് ആയിക്കൊണ്ടിരിക്കുകയായിരുന്നു. അവനൊരിക്കലും ബാഴ്‌സ വിട്ട് പോകുമെന്ന് ഓര്‍ത്തിരുന്നില്ല. ഫുട്‌ബോള്‍ അങ്ങനെയൊക്കെയാണ്.

ലിയോക്ക് ബാഴ്‌സയില്‍ തുടരണമെന്നും ക്ലബ്ബ് മാനേജ്‌മെന്റിന് അവനെ നിലനിര്‍ത്തണമെന്നും ഉണ്ടായിരുന്നു. എന്നാല്‍ ലാ ലിഗയുടെ നിയമ പ്രകാരം അത് സാധ്യമായിരുന്നില്ല. ലീഗിലെ നിയമങ്ങള്‍ അനുസരിച്ച് കോണ്‍ട്രാക്ട് പുതുക്കാന്‍ സാധ്യമാകാതെ വരികയായിരുന്നു. എന്നിരുന്നാലും ഇവിടെ വരെയൊക്കെ എത്തിയില്ലേ, അവനിനിയും മികച്ച രീതിയില്‍ തന്നെ തുടരണം.

2021 സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് ബാഴ്സയിലെ എക്കാലത്തെയും മികച്ച താരമായ ലയണല്‍ മെസി ക്ലബ്ബ് വിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോയതിനാല്‍ മെസിക്ക് പുതിയ കരാര്‍ നല്‍കാന്‍ ബാഴ്‌സലോണയ്ക്ക് കഴിയാത്തതിനെ തുടര്‍ന്നായിരുന്നു പടിയിറക്കം.

തങ്ങളുടെ ഇതിഹാസ താരത്തിനോടുള്ള ആദരസൂചകമായി മെസിയുടെ പ്രതിമ ക്യാമ്പ് ന്യൂവില്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മെസിയെ കാണുമെന്നും ലപോര്‍ട്ട പറഞ്ഞത്.

Content Highlights: Ronaldinho about Lionel Messi