ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ദല്‍ഹി ക്യാപ്പിറ്റല്‍സ് 10 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്. ക്യാപ്പിറ്റല്‍സിന്റെ തട്ടകമായ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 എന്ന കൂറ്റന്‍ ടോട്ടല്‍ ആണ് മുംബൈക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലി 247 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
Phew. 2️⃣ Points. Swaad Aa Gaya 💙❤️ pic.twitter.com/4sG1c95yNg
— Delhi Capitals (@DelhiCapitals) April 27, 2024
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ സൂപ്പര്‍ താരം രോഹിത് ശര്‍മ. മത്സരത്തില്‍ എട്ടു പന്തില്‍ നിന്നും എട്ട് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 35 മത്സരങ്ങളില്‍ നിന്നും 134 റണ്‍സാണ് രോഹിത് ദല്‍ഹിക്കെതിരെ അടിച്ചെടുത്തത്. 28 മത്സരങ്ങളില്‍ നിന്നും 130 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെ മറികടന്നു കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ മുന്നേറ്റം.
മുംബൈ ബാറ്റിങ്ങില്‍ 32 പന്തില്‍ 63 റണ്‍സ് നേടി തിലക് വര്‍മയും 24 പന്തില്‍ 46 റണ്‍സ് നേടി ഹാര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനമാണെന്ന് നടത്തിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടീം ഡേവിഡിനും മുംബൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 17 പന്തില്‍ 37 റണ്‍സായിരുന്നു ഡേവിഡ് നേടിയത്.
അതേസമയം ഓസ്ട്രേലിയന്‍ യുവതാരം ജേക്ക് ഫ്രസര്‍ മക്ഗൂര്‍ക്ക് മികച്ച തുടക്കമാണ് ക്യാപ്പിറ്റല്‍സിന് സമ്മാനിച്ചത്. 27 പന്തില്‍ 84 റണ്‍സ് നേടി കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 311.11 പ്രഹരശേഷിയില്‍ 11 ഫോറുകളും ആറ് സിക്സുകളുമാണ് ജേക്ക് നേടിയത്.
Raftaar Rasikh’s explosive death bowling bags him our Greenpanel’s Most Dynamic Force of the match. 🙌🏻 pic.twitter.com/HD9wrupm9j
— Delhi Capitals (@DelhiCapitals) April 27, 2024
ട്രിസ്റ്റണ്‍ സ്റ്റപ്‌സ് 25 പന്തില്‍ 48 റണ്‍സും ഷായ് ഹോപ്പ് 17 പന്തില്‍ 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ദല്‍ഹി ബൗളിങ്ങില്‍ മുകേഷ് കുമാര്‍, റാഷിക്ക് സലാം മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Rohith Sharma become the leading run scorer against Delhi Capitals