2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഐതിഹാസികമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ നിര്‍ണായകമായ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു പ്രോട്ടിയാസിന് വിജയിക്കാന്‍ വേണ്ടത്. ഡേവിഡ് മില്ലറിനെതിരെ പന്തെറിയാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു വന്നത്.
അവസാന ഓവര്‍ ഹര്‍ദിക്കിന് കൊടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വലിയ സമ്മര്‍ദം നിറഞ്ഞ ഓവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പാണ്ഡ്യയെ രോഹിത് പ്രശംസിക്കുകയും ചെയ്തിരുന്നു.
‘ഹര്‍ദിക് ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. ആ അവസാന ഓവര്‍ എറിഞ്ഞതിന് അവനെ ഞങ്ങള്‍ക്ക് അഭിനന്ദിക്കുന്നു. വലിയറോളാണ് അവന്‍ ഏറ്റെടുത്തത്. വിജയിക്കാന്‍ എത്ര റണ്‍സ് വേണമെന്നതിലല്ല പ്രാധാന്യം. നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ഒരുപാട് സമ്മര്‍ദത്തിലായിരുന്നു അവന്‍ ആ ഓവര്‍ എറിഞ്ഞത്. അവനത് മറികടന്നു,’രോഹിത് ശര്‍മ പറഞ്ഞു.
മത്സരത്തില്‍ അവസാന ഓവറിലെ ആദ്യ പന്ത് ഉയര്‍ത്തിയടിച്ച മില്ലറിനെ ഐതിഹാസികമായ ക്യാച്ചില്‍ സൂര്യകുമാര്‍ പുറത്താക്കുകയായിരുന്നു. അവസാനം ഏഴ് റണ്‍സിനാണ് ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ പാണ്ഡ്യ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ്. 222 റേറ്റിങ് പോയിന്റോടെയാണ് താരം മുന്നില്‍ എത്തിയത്. 222 പോയിന്റുമായി ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ വനിന്ദു ഹസരംഗയും പാണ്ഡ്യയ്ക്കൊപ്പമുണ്ട്.