ഹിറ്റ്മാൻ റെക്കോഡ് അലേർട്ട്; ഹൈദരാബാദിനെതിരെ രോഹിത്തിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം
Cricket
ഹിറ്റ്മാൻ റെക്കോഡ് അലേർട്ട്; ഹൈദരാബാദിനെതിരെ രോഹിത്തിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 11:58 am

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഈ മത്സരത്തില്‍ മുംബൈ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ കളത്തില്‍ ഇറങ്ങുന്നതോടെ മുംബൈ ഇന്ത്യന്‍സിനൊപ്പം 200 മത്സരങ്ങള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് രോഹിത് ശര്‍മ നടന്നുകയറുക.

മുംബൈ ഇന്ത്യന്‍സിനൊപ്പം 199 മത്സരങ്ങള്‍ കളിച്ച ശര്‍മ 34 അര്‍ധസഞ്ചറികളും ഒരു സെഞ്ച്വറിയുമടക്കം 5084 റണ്‍സാണ് നേടിയത്.

മുംബൈ ഇന്ത്യന്‍സിനായി ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരുപാട് നേട്ടങ്ങള്‍ രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഈ മത്സരത്തില്‍ മുംബൈ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ കളത്തില്‍ ഇറങ്ങുന്നതോടെ മുംബൈ ഇന്ത്യന്‍സിനൊപ്പം 200 മത്സരങ്ങള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് രോഹിത് ശര്‍മ നടന്നുകയറുക.

മുംബൈ ഇന്ത്യന്‍സിനൊപ്പം 199 മത്സരങ്ങള്‍ കളിച്ച ശര്‍മ 34 അര്‍ധസഞ്ചറികളും ഒരു സെഞ്ച്വറിയുമടക്കം 5084 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ എന്ന നിലയിലും മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച നേട്ടങ്ങളാണ് രോഹിത് ശര്‍മ നേടിയിട്ടുള്ളത്. 2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്. ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.

അതേസമയം മുംബൈ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ പരാജയപ്പെട്ടിരുന്നു. മറുഭാഗത്ത് ഹൈദരാബാദ് കൊല്‍ക്കത്തയോടും തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ രണ്ട് ടീമുകളും ആദ്യ വിജയത്തിനായി കൊമ്പു കോര്‍ക്കുമ്പോള്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തീപാറും എന്നുറപ്പാണ്.

Content Highlight: Rohit Sharma waiting for a new milestone in IPL